എഡിറ്റര്‍
എഡിറ്റര്‍
ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക്: വാര്‍ത്ത പുറത്തായതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തുടരുന്നു; രണ്ട് പേരെ കൂടി സ്ഥലംമാറ്റി
എഡിറ്റര്‍
Tuesday 4th April 2017 9:38am

ബിന്ദ്: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രത്തില്‍ വന്‍ അട്ടിമറി നടന്നെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തുടരുന്നു.

ബിന്ദ് ജില്ലയിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റെവന്യൂ ഇന്‍സ്‌പെക്ടര്‍ പത്വാരി രാജേന്ദ്ര സിങ്ങിനേയും തഹസില്‍ദാര്‍ വിനോദ് തൊമാറിനേയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സുഗമവും സത്യസന്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇവരെ സ്ഥാനത്ത് നിന്നും മാറ്റുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബിന്ദ് കളക്ടര്‍ ടി. ഇളയരാജയേയും പോലീസ് സൂപ്രണ്ട് അനില്‍ സിങ്ങിനേയും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദ് കളക്ടറായി കിരണ്‍ ഗോപാലും എസ്. സക്‌സേന പൊലീസ് സൂപ്രണ്ടായും ഇന്ന് ചാര്‍ജ്ജെടുക്കും.


Dont Miss ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു 


വോട്ടിങ് മെഷീന്റെ വിശ്വാസ്യത നഷ്ടമായ ഈ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് തിരിച്ചുകൊണ്ടുവരണമെന്നാണ് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അവസാനമായി ഉപയോഗിച്ചത് യു.പി തെരഞ്ഞെടുപ്പിലാണെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

അട്ടിമറി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളാണ് ഇക്കാര്യം കണ്ടെത്തിയത്.

ദല്‍ഹിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഞ്ചംഗ സംഘം ഞാറാഴ്ചയാണ് മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ എത്തി പരിശോധന നടത്തിയത്. പ്രസ്തുത ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് ഇത് അവസാനമായി ഉപയോഗിച്ചത് യു.പിയിലാണെന്ന കാര്യം ഇവര്‍ വ്യക്തമാക്കിയത്. ബി.ജെ.പിയുടെ താമര ചിഹ്നത്തിലുള്ള സ്ലിപ്പുകളും ഇവര്‍ പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വലിയ ക്രമക്കേട് നടന്നതായി സംഘം വ്യക്തമാക്കുന്നു.


അട്ടിമറി കണ്ടെത്തിയ വോട്ടിങ് മെഷീന്‍ ഏറ്റവുമൊടുവിലായി ഉപയോഗിച്ചത് യു.പി തെരഞ്ഞെടുപ്പിലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍


വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്.

ഏപ്രില്‍ 9 ന് നടക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പായി ചീഫ് ഇലക്ഷന്‍ കമ്മീഷണറും സംഘവും വോട്ടിങ് മെഷീന്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പായിരുന്നു വിവി പാറ്റില്‍ നിന്നും ലഭിച്ചത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. തുടര്‍ന്ന് വാര്‍ത്ത നല്‍കരുതെന്ന ഭീഷണിയുമായി ചീഫ് ഇലക്ട്രണല്‍ ഓഫീസര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളും വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.

Advertisement