തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മുന്‍ ട്രഷറര്‍ വി.വി രമേശനെതിരെ അച്ചടക്ക നടപടി ഉറപ്പായി. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് നടപടി.

രമേശനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. രമേശനെ ജില്ലാകമ്മിറ്റിയില്‍ പുറത്താക്കും. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി ഈ തീരുമാനം അംഗീകരിക്കും.

രമേശന് പറ്റിയ പിഴവ് ഗുരുതരമാണെന്നും അതിനാല്‍ അച്ചടക്ക നടപടി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലാകമ്മിറ്റി രംഗത്തുവരികയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ രമേശനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാനായിരുന്നു ജില്ലാകമ്മിറ്റിയുടെ തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞദിസവം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു.