എഡിറ്റര്‍
എഡിറ്റര്‍
‘ബീഫിന്റെ രാഷ്ട്രീയം നാടിന്റെ രാഷ്ട്രീയം’; 19 വര്‍ഷങ്ങള്‍ക്കിപ്പുറം ബീഫ് കഴിച്ച് വി.ടി ബല്‍റാമിന്റെ പ്രതിഷേധം, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 31st May 2017 7:58am

കൊച്ചി: കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ പലകോണില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമാകുമ്പോള്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രതിഷേധം ശ്രദ്ധേയമാവുന്നു. തന്റെ ജീവിതശൈലിയ്ക്ക് വിരുദ്ധമായ നീക്കത്തിലൂടെയായിരുന്നു തൃത്താല എം.എല്‍.എയുടെ പ്രതിഷേധം.

19 വര്‍ഷങ്ങള്‍ക്ക് ശേഷം ബീഫ് കഴിച്ചായിരുന്നു വിടി ബല്‍റാം എംഎല്‍എയുടെ പ്രതിഷേധം. കെഎസ്!യുവിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ കൊച്ചിയിലാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്കിപ്പുറം ബീഫ് കഴിച്ച് പ്രതിഷേധിച്ചത്. 1998 മുതല്‍ മത്സ്യമാംസാഹാരം ഉപേക്ഷിച്ചിരുന്ന അദ്ദേഹം മാത്യു കുഴല്‍നാടനും മറ്റ് കെഎസ്!യു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് കൊച്ചിയില്‍വെച്ച് പ്രതിഷേധിച്ചത്.


Also Read: താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


തെറ്റായ രാഷ്ട്രീയത്തിന്റെ ഈ കാലഘട്ടത്തില്‍ ഭക്ഷണത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബീഫിന്റെ രാഷ്ട്രീയം നാടിന്റെ പൊതുരാഷ്ട്രീയമായി തന്നെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement