എഡിറ്റര്‍
എഡിറ്റര്‍
ഫൈന്‍ അടിച്ച 25,000രൂപയിലേക്ക് #എന്റെ വക 5: സര്‍ക്കാറിനെ പരിഹസിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Friday 5th May 2017 12:57pm

കോഴിക്കോട്: സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളിയതിനു പിന്നാലെ പിണറായി സര്‍ക്കാറിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

കോടതി ഫൈന്‍ ആയി നിശ്ചയിച്ച 25,000രൂപയിലേക്ക് എന്റെ വക 5രൂപ നല്‍കാമെന്നു പറഞ്ഞാണ് ബല്‍റാം രംഗത്തുവന്നത്. # എന്റെ വക 5 എന്ന ഹാഷ് ടാഗോടുകൂടിയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വല്ല കാര്യമുണ്ടാര്‍ന്നോ? വയറുനിറച്ച് വാങ്ങിച്ച് കൂട്ടിയപ്പോ സമാധാനമായല്ലോ’ എന്നും അദ്ദേഹം കളിയാക്കുന്നു.

ടി.പി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി 25,000രൂപ ഫൈന്‍ അടയ്ക്കാനും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്.

നേരത്തെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയ്‌ക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്ന വേളയില്‍ കോഴ മാണിക്ക് എന്റെ വക 500 എന്ന ഹാഷ് ടാഗോടുകൂടി കാമ്പെയ്‌ന് സംവിധായകന്‍ ആഷിക് അബു തുടക്കമിട്ടിരുന്നു. അതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ബെല്‍റാമിന്റെ പോസ്റ്റ്.

Advertisement