എഡിറ്റര്‍
എഡിറ്റര്‍
സമുദായ സംഘടനകള്‍ക്ക് ഉത്തരത്തിലെ പല്ലികളുടെ സ്വഭാവം: എന്‍.എസ്.എസിനെതിരെ വി.ടി ബല്‍റാം
എഡിറ്റര്‍
Monday 7th May 2012 2:06pm

തിരുവന്തപുരം: എന്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി  വി.ടി ബല്‍റാം എം.എല്‍.എ. സമുദായ സംഘടനകള്‍ക്ക് ഉത്തരത്തിലെ പല്ലികളുടെ സ്വഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തുന്നത് ഇവരെന്ന ധാരണ ശരിയല്ല. ഇക്കൂട്ടര്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ബല്‍റാം തിരുവനന്തപുരത്ത് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജിവെയ്ക്കണമെന്ന സുകുമാരന്‍ നായരുടെ ആവശ്യത്തെയും ബല്‍റാം വിമര്‍ശിച്ചു. ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ എന്‍എസ്എസിന് അധികാരമില്ല. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലക്ഷങ്ങളുടെ പിന്തുണയാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് ഇരുവരും ആ സ്ഥാനങ്ങളില്‍ തുടരുന്നതെന്നും ബല്‍റാം പറഞ്ഞു.

സഹായിച്ചവരെ കാലുവാരുന്നവരാണ് കോണ്‍ഗ്രസുകാരെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കിവിട്ട് സമുദായ നേതാക്കളെ തെറിവിളിപ്പിക്കുകയാണെന്നും അവരെ പാഠം പഠിപ്പിക്കുമെന്നും സുകുമാരന്‍ പറഞ്ഞിരുന്നു. ബാലകൃഷ്ണ-പിള്ള ഗണേഷ്‌കുമാര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം.

Malayalam News

Kerala News in English

Advertisement