മലപ്പുറം: ചരിത്രബോധമില്ലാത്തവരാണ് മാര്‍ത്താണ്ഡ വര്‍മ കുടുംബത്തെ ഉത്തമ ഭരണാധികാരികളായി  ചൂണ്ടിക്കാണിക്കുന്നതെന്ന് വി. ടി. ബല്‍റാം എം. എല്‍. എ. എടപ്പാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി. ടി. ബല്‍റാം. ജനക്ഷേമ ഭരണാധികാരികള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന സ്വര്‍ണ്ണവും പണവും ഏതെങ്കിലും ക്ഷേത്രത്തില്‍ പൂഴ്ത്തി വെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ത്താണ്ഡ വര്‍മ കുടുംബത്തിനെതിരെ വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എം. എല്‍. എയായ വി. ടി. ബല്‍റാമിന്റെ ഈ പ്രസ്താവന.