എഡിറ്റര്‍
എഡിറ്റര്‍
ഭക്ത് കള്‍ ക്ഷമിക്കുക, മോര്‍ഫിങ് അല്ല ഒറിജിനലാ; പിണറായിക്കെതിരെ കിം ജോങ് ഉന്നിന്റെ ചിത്രം ഷെയര്‍ ചെയ്ത് വിടി ബല്‍റാം
എഡിറ്റര്‍
Monday 31st July 2017 2:18pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഭക്ത് കള്‍ ക്ഷമിക്കുക….മോര്‍ഫിങ് അല്ല, ഒറിജിനലാ എന്ന് പറഞ്ഞുകൊണ്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം ഷെയര്‍ ചെയ്യുകയായിരുന്നു ബല്‍റാം. ചിത്രത്തിന് താഴെ ഹാഷ് ടാഗിട്ട് കടക്ക് പുറത്ത് അഥവാ ഗെറ്റ് ലോസ്റ്റ് എന്നും ബല്‍റാം കുറിക്കുന്നു.

നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രവുമായി മോര്‍ഫ് ചെയ്ത് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.


Dont Miss മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്


ഏറ്റുമുട്ടലിന് ശേഷമുള്ള പിണറായി വിജയനേയായിരുന്നു വി.ടി കിം ജോങ് ഉന്നായി ബല്‍റാം താരതമ്യം ചെയ്തത്. എന്നാല്‍ പിണറായിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതിന് പിന്നാലെ തങ്ങള്‍ക്കും ഫോട്ടോഷോപ്പ് അറിയാം എന്നു പറഞ്ഞുകൊണ്ട് ബല്‍റാമിനെ ഷക്കീലയായും മറ്റും അവതരിപ്പിക്കുകയായിരുന്നു എതിരാളികള്‍.

മാത്രമല്ല വി.ടി ബല്‍റാം ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ശീതല്‍ ശ്യാമിനൊപ്പം എല്‍.ജി.ബി.റ്റി പ്രൈഡ് മാര്‍ച്ചില്‍ നില്‍ക്കുന്ന ചിത്രവും ചിലര്‍ അധിക്ഷേപകരമായ തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി രാജേഷ് എം.പി ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisement