എഡിറ്റര്‍
എഡിറ്റര്‍
‘ലക്ഷ്മി വിലാസം ഒറ്റുകാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍’: ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐയെ പരിഹസിച്ചും വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചും വി.ടി ബല്‍റാം
എഡിറ്റര്‍
Wednesday 8th February 2017 2:18pm

 

vt-balram

 

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തു തീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബല്‍റാം സമരം പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനമറിയിച്ചത്.


Also read സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം


ഐതിഹാസിക സമരത്തില്‍ അണിചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നേതാക്കള്‍ക്കും അഭിമാനിക്കാം എന്നു പറഞ്ഞാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒറ്റുകാര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം സല്യൂട്ടെന്നും ബല്‍റാം പറയുന്നു. ഭരണകൂടം ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും അത് തീര്‍ക്കാനുള്ള ആര്‍ജ്ജവം ഇവിടുത്തെ ഭരണകൂടത്തിനുണ്ടോ എന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഐതിഹാസിക സമരത്തില്‍ അണിചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും നേതൃത്ത്വം നല്‍കിയ മുഴുവന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പിന്തുണ നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്കും സമരമുദ്രാവാക്യം നെഞ്ചിലേറ്റിയ പൊതുസമൂഹത്തിനും അഭിമാനിക്കാം. ഇതാണ് യഥാര്‍ത്ഥ വിജയം. മനസ്സില്ലാമനസ്സോടെ സമരത്തിലേക്ക് കടന്നുവന്ന് ആദ്യം കിട്ടിയ താപ്പില്‍ത്തന്നെ കീഴടങ്ങി ‘ഞങ്ങളുടേതിനേക്കാള്‍ മെച്ചപ്പെട്ട കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ സമരം ചെയ്ത് നേടിയെടുത്ത് കാണിക്ക്’ എന്ന് വെല്ലുവിളിച്ച ലക്ഷ്മീവിലാസം ഒറ്റുകാര്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം സല്യൂട്ട്.
ജാതിപീഡനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ പൊതുഭൂമിയുടെ ദുരുപയോഗം അന്വേഷിച്ച് ഭൂമി തിരിച്ചുപിടിക്കുക എന്നിങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നു. അതിനുള്ള ആര്‍ജ്ജവം ഇന്നാട്ടിലെ ഭരണകൂടത്തിനുണ്ടോ എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്.

Advertisement