എഡിറ്റര്‍
എഡിറ്റര്‍
‘ ചില മാധ്യമപ്രവര്‍ത്തകരുടെ ശൈലിയെ ഓഡിറ്റ് ചെയ്യേണ്ടി വരും’; അര്‍ണബിന്റെ വായടപ്പിച്ച എം.ബി രാജേഷിന് അഭിനന്ദനവുമായി വി.ടി ബല്‍റാം
എഡിറ്റര്‍
Tuesday 30th May 2017 11:28am

കോഴിക്കോട്: ചാനലിലൂടെ തനിക്കെതിരെ ഗൂഢാലോചന നടപ്പിലാക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് തുറന്ന കത്തിലൂടെ മറുപടി നല്‍കിയ എം.ബി രാജേഷ് എം.പിയെ അഭിനന്ദിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം.

‘മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്.’ എന്നായിരുന്നു വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


Also Read: മണപ്പുറം ഫിനാന്‍സില്‍ അവധി ദിനങ്ങളില്‍ സെക്യൂരിറ്റിക്കാരെ പൂട്ടിയിടുന്നത് പതിവ്; വെളിപ്പെടുത്തലുമായി നാട്ടുകാര്‍


റിപ്പബ്ലിക്ക് ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് മറുപടിയുമായി സി.പി.ഐ.എം എംപി എംബി രാജേഷ് ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ തുറന്ന കത്ത് പുറത്തു വിട്ടിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ സൈന്യത്തിനെതിരെ പ്രസംഗിച്ചു എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ എംബി രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ അര്‍ണാബ് തുടര്‍ച്ചയായി സംസാരിക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതിനെ കുറിച്ചുള്ളതായിരുന്നു രാജേഷിന്റെ കത്ത.്

അതേസമയം, ഇന്നലെ ഹൈക്കോടതിയ്ക്ക് മുന്നില്‍ മതം മാറി വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ വിവാഹം റദ്ദ് ചെയ്ത വിധിയ്‌ക്കെതിരെ പ്രതിഷേധം നടത്തിയ മുസ് ലിം ഏകോപന സമിതിയേയും വി.ടി വിമര്‍ശിക്കുന്നുണ്ട്. സമിതി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.


Don’t Miss: ‘അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?’; ശശികലയെ ട്രോളി സന്ദീപാനന്ദ ഗിരി


ഇന്നത്തെ എറണാകുളത്തെ ‘മുസ്ലിം ഏകോപന സമിതി’ ഹര്‍ത്താല്‍ ശുദ്ധ അസംബന്ധമാണ്. കോടതി വിധി, അതെത്ര തെറ്റാണെങ്കിലും, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടത്. എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Advertisement