എഡിറ്റര്‍
എഡിറ്റര്‍
‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Wednesday 16th August 2017 8:12pm

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.

‘ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍.’ എന്നായിരുന്നു വി.ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും വി.ടി ബല്‍റാം പരിഹസിക്കുന്നുണ്ട്. #ഇരട്ടസംഘന്‍, #സര്‍ക്കാര്‍_ആര്‍എസ്എസിന്_ഒപ്പമുണ്ട് എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു വി.ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Also Read:  ‘അന്ന് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ ഇന്ന് രാജ്യത്തിന്റെ അടിവേര് മാന്തുന്നു’; ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാതിരുന്ന മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം


അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനെയാണ് നിയമിച്ചിരിക്കുന്നത്.

ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ടി.വി.അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും നിയമിച്ചിട്ടുണ്ട്.

Advertisement