എഡിറ്റര്‍
എഡിറ്റര്‍
മംഗളൂരുവിലെ പരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ധൈര്യം പിണറായി കാണിക്കണം: വിടി ബല്‍റാം
എഡിറ്റര്‍
Wednesday 22nd February 2017 10:19pm

തിരുവനന്തപുര: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെ പരിപാടിയിലെങ്കിലും ധൈര്യമായി പങ്കെടുക്കണമെന്ന് വി.ടി ബല്‍റാം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് കര്‍ണ്ണാടക ഭരിക്കുന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രിയെ മംഗളൂരുവില്‍ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയോട് മംഗളൂരുവില്‍ പോകണമെന്ന് അഭ്യര്‍ത്ഥിച്ചത്.


Also read മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അവനെ ശിക്ഷിക്കാം: കെ.പി.എ.സി ലളിത


മംഗളൂരുവിലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മതിയായ സുരക്ഷയൊരുക്കുമെന്ന പോസ്റ്റുമായി ബല്‍റാം രംഗത്തെത്തിയത്.

നേരത്തെ സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും ദല്‍ഹിയില്‍ നിന്നും നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കാതെ പിണറായി മടങ്ങിയതിനെതിരെ ബല്‍റാം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മംഗളൂരുവിലെ പരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ധൈര്യം പിണറായി കാണിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടത്.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന മതേതര സര്‍ക്കറാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക ഭരിക്കുന്നതെന്നും പരിപാടിയില്‍ പിണറായി വിജയന്‍ ധൈര്യമായി പങ്കെടുക്കാന്‍ തയ്യാറാവണമെന്നും അഭ്യര്‍ത്ഥിക്കുകയാണെന്നുമാണ് ബല്‍റാം പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘മംഗലാപുരത്തെ പരിപാടിയിലെങ്കിലും പിണറായി വിജയന്‍ ധൈര്യമായി പങ്കെടുക്കാന്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്ന മതേതര സര്‍ക്കാരാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്ത്വത്തില്‍ കര്‍ണ്ണാടകം ഭരിക്കുന്നത്.’

Advertisement