തിരുവന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എ ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിയെടുക്കാത്തതിനെ പരിഹസിച്ച് വി.ടി ബലറാം. തോമസ് ചാണ്ടിയും പി.വി അന്‍വറും സംശയത്തിന്റെ മുനയിലാണെന്നും അവരേക്കുറിച്ച് അന്വേഷിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍ കത്ത് കൊടുത്തിന്റെയും പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബല്‍റാമിന്റെ പരിഹാസം

തോമസ് ചാണ്ടിയും പി.വി അന്‍വറും സംശയത്തിന്റെ മുനയിലാണെന്നും അവരേക്കുറിച്ച് അന്വേഷിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍ കത്ത് കൊടുത്തു. കുറ്റാരോപിതരുടെ ന്യായീകരണവാദങ്ങള്‍ വേദവാക്യമായി സ്വീകരിച്ച് അവരെ വിശുദ്ധരാക്കി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോടാണ് സിപിഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ ഈ ആവശ്യം. ബല്‍റാം പറഞ്ഞു.


Also read മഅ്ദനിയെ സന്ദര്‍ശിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ വധഭീഷണി; ഹൈന്ദവസംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ കായികമായി നേരിടും


പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണയാലാണോ വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമൊക്കെ പണക്കൊഴുപ്പിനാലാണോ എന്നാണ് ഇനിയറിയേണ്ടത്. ബല്‍റാം പറയുന്നു.

അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നാണ് വി.എസ് കത്തു നല്‍കിയത്. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ലെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. വി.എസ് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.