കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തന്നെ ബാലരമ എന്നുവിളിച്ചയാളുടെ പിതാവിനെ വിളിച്ച വി.ടി ബല്‍റാമിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രൊഫൈല്‍ പിക്ചറുകള്‍ ബാലരമയുടെതാക്കിയും ബല്‍റാമിന്റെ പോസ്റ്റുകള്‍ക്കടിയില്‍ ബാലരമ ചിത്രങ്ങള്‍ കമന്റു ചെയ്തുമാണ് പ്രതിഷേധം.
ഒരു ഗ്രൂപ്പില്‍ വന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ടയാള്‍ പറയാനുളളത് സൂചിപ്പിച്ചതിനുശേഷം ബാലരമാ എന്ന് വിളിക്കുകയായിരുന്നു. ഇതിന് കടപ്പാട് വാട്സ് ആപ്പ് എന്ന് പറയുകയും ചെയ്തു.


Also read മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ


തുടര്‍ന്ന് ബാലരമ അന്റെ വാപ്പ എന്ന് ബല്‍റാം കമന്റ് ചെയ്യുകയായിരുന്നു. കൂടെ കടപ്പാട് വാട്‌സ്ആപ്പ് എന്നു പറഞ്ഞാല്‍ പ്രശ്‌നമില്ലെല്ലോ എന്നും ചോദിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പ്രൊഫൈല്‍ ചിത്രം ബാലരമയുടേതാക്കി മാറ്റി. എന്നാല്‍ ബല്‍റാമിനെ പ്രകോപിപ്പിച്ച് പറയിച്ചിട്ട് പ്രതിഷേധിക്കുന്നതില്‍ കാര്യമില്ല എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ആശയപരമായി മറുപടി നല്‍കുന്നതായിരുന്നില്ലേ ഉചിതം എന്നും ചിലര്‍ ചോദിക്കുന്നു.