തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്‍ഫോപാര്‍ക്കില്‍ സി.ഇ.ഒയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സി.ഇ.ഒ ആയി സെബാസ്റ്റിയന്‍ പോളിന്റെ ബന്ധു ജിജോ ജോസഫിനെ നിയമിച്ചതില്‍ താന്‍ അവിശുദ്ധമായി ഇടപെട്ടുവെന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

ജോര്‍ജ്ജ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ജിജോ ജോസഫിനെ സി.ഇ.ഒ ആക്കിയത് മന്ത്രിസഭയുടെ അംഗീകാരത്തോടെയുള്ള സുതാര്യമായ തീരുമാനം ആയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏത് ഏജന്‍സിയുടെ അന്വേഷണത്തിനും തയ്യാറാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അഭിമുഖത്തില്‍ ഒന്നാമത് എത്തിയ ആള്‍ക്ക് ചില അപാകതയുണ്ടായിരുന്നെന്നും വി.എസ്. വ്യക്തമാക്കി.

Subscribe Us: