Categories

വി.എസിന് സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ.എം തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാന സമതി അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ നയിക്കും. പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും വി.എസ് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും ഭൂരിപക്ഷ അഭിപ്രായം മറിച്ചായിരുന്നു. തുടര്‍ന്നാണ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടാക്കുന്ന തീരുമാനം സി.പി.ഐ.എം എടുത്തത്.

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഏഴ് പേരാണ് മത്സരത്തിനുണ്ടാവുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പി.ബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍, എ.കെ ബാലന്‍, പി.കെ ഗുരുദാസന്‍, എം.എ ബേബി, എം.സി ജോസഫൈന്‍, ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരാണ് മത്സരിക്കുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.

സംസ്ഥാന സെക്രട്ടറേയേറ്റില്‍ വി.എസ് തന്റെ നിലപാട് വിശദീകരിച്ചുവെങ്കിലും പാര്‍ട്ടി അത് അംഗീകരിച്ചില്ല. പാര്‍ട്ടി അച്ചടക്കത്തെ താന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് വി.എസ് യോഗത്തില്‍ വ്യക്തമാക്കി. തന്റെ നിലപാടുകളെ എതിര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. എന്നാല്‍ അതൊക്കെ മുന്നണിക്ക് ഗുണകരമാവുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പാര്‍ട്ടിയുടെ പിന്തുണ എനിക്ക് ലഭിച്ചത്. പാര്‍ട്ടി എന്ത് തീരുമാനവും എടുത്താല്‍ അത് അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ വി.എസ് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും യോഗത്തില്‍ പറഞ്ഞില്ല.

തുടര്‍ന്ന് സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ പിണറായി മത്സരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പിണറായി മുന്നണിയെ കോടിയേരി നയിക്കട്ടെയെന്ന് വ്യക്തമാക്കി. പിണറായിയുടെ ഈ നിര്‍ദേശത്തിന് യോഗത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു. നാല് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ മാത്രമാണ് വി.എസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദന്‍മാസ്റ്റര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് വി.എസിന് അനുകൂലമായി യോഗത്തില്‍ സംസാരിച്ചത്.

മാര്‍ച്ച് എട്ടിന് ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് ധാരണയായിരുന്നു. എന്നാല്‍ അന്ന് അന്തിമ തീരുമാനമെടുത്താതെ സംസ്ഥാന സമിതിക്ക് വിടുകയും അവര്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായത്തിന് വേണ്ടി വിടുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം നേരത്തെ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പാര്‍ട്ടി അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്ന തീരുമാനമാണ് സി.പി.ഐ.എം കൈക്കൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടി ഔദ്യോഗിക നിലപാടുകളോട് ശക്തമായി കലഹിച്ച വി.എസിനെ അടുത്ത തവണ പരിഗണിക്കേണ്ടെന്ന ഉറച്ച് തീരുമാനമായിരുന്നു സി.പി.ഐ.എമ്മിന് നേരത്തെ തന്നെയുണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യം വീണ്ടും വി.എസ് കേന്ദ്രബിന്ദുവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

വി.എസിനെ മുന്നില്‍ നിര്‍ത്തിയാല്‍ വീണ്ടും അധികാരത്തിലേറാമെന്ന സാഹചര്യം വരെയുണ്ടായിട്ടും അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള തീരുമാനം വ്യക്തമായ ആലോചനയോടെയുള്ളതാണ്. വി.എസിന്റെ നേതൃത്വത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കുമെന്ന് ഔദ്യോഗിക പക്ഷം കണക്കുട്ടുന്നുണ്ട്.

ഭരണം വേണോ പാര്‍ട്ടി നിയന്ത്രണം വേണോയെന്ന ചോദ്യത്തിന് മുന്നില്‍ പാര്‍ട്ടി നിയന്ത്രണം മതിയെന്ന നിലപാടിലേക്ക് സി.പി.ഐ.എം ഔദ്യോഗിക പക്ഷം എത്തിയിരിക്കയാണ്.

പ്രചാരണത്തിന് വി.എസ് ഇല്ല
തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വി.എസ് നടത്തിയെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് രീതിയില്‍. പ്രായാധിക്യം കാരണം താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും എന്നാല്‍ 140 മണ്ഡലങ്ങളിലും പ്രചാരണത്തിനുണ്ടാവുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് വി.എസ് കേന്ദ്രങ്ങള്‍ നിഷേധിക്കുകയായിരുന്നു.

തന്നെ മത്സരിപ്പിക്കാതിരിക്കാന്‍ ആനാരോഗ്യമാണ് ചിലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രചാരണത്തില്‍ സജീവമാകാന്‍ തനിക്ക് കഴിയില്ലെന്നാണ് വി.എസ് സംസ്ഥാന സമിതിയില്‍ പറഞ്ഞതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. നേരത്തെ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കമായാണ് വി.എസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

പ്രചാരണത്തിന് വി.എസ് ഇല്ലെന്ന് വ്യക്തമാക്കിയതോടെ പാര്‍ട്ടി തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ് വി.എസ് അച്യുതാനന്ദന്‍. കീഴടങ്ങലിന്റെ രാഷ്ട്രീയമല്ല താന്‍ മുന്നോട്ട് വെക്കുന്നതെന്ന വ്യക്തമായ സൂചനയാണ് വി.എസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.

13 Responses to “വി.എസിന് സീറ്റില്ല”

  1. Kumar

    സിപിഎം തകരുകയാണ്. പാര്‍ട്ടിയോട് ഉള്ള അഭിനിവേശം ഇല്ലാതായികൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ UDF ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കും. അത്രക്കും വെറുത്തു.

  2. sham Varkala

    LDF – തോല്‍വി ഉറപ്പാക്കി ,, നന്മയെ തോല്‍പ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ മാടംബിബാര്‍ –

  3. majeed

    പിണറായി രക്ഷപെട്ടു. ഇല്ലെങ്ങില്‍ ലാവലിന്റെ പേരില്‍ VS പിണറായിയെയും അകതക്കിയേനെ.

  4. Comrade

    പാര്‍ട്ടിക്ക് വീണ്ടും തെറ്റി..
    വി.എസ..ഞങ്ങളുണ്ട് കൂടെ..ഈ കേരള ജനത..ലാല്‍സലാം..!!

  5. ANIL BABU

    MARUPADI THARAAM…BALLOTILOODE…

  6. rajesh

    വിഷമം ഉണ്ട് ….

  7. S KUMAR

    വെയിറ്റ് ആന്‍ഡ്‌ സീ …………..

  8. MUSI

    PARTIYIL VYAKTHIKALKU PRADANYAMILLENNA VYAKTHAMAYA SANTHESHAMANU ITHILOODE CPM NALKUNNATH

  9. sreemurugan.k.b

    സിപിഎം നാറുന്നു . വിസ് വിസ് തന്നെ
    വിസ് വേണ്ടാത്ത സിപിഎം നെ ആര്‍ക്കുവേണം
    വേണ്ട സിപിഎം നെ ഇനി ആര്‍കും വേണ്ട
    വിസ് പ്രിയ്യപെട്ട വിസ്
    നിങ്ങളില്ലാത്ത പാര്‍ട്ടിയെ കേരളത്തിന്‌ വേണ്ട
    വെക്തിതും അടിയറ വെക്കരുത്
    പാര്‍ട്ടി പോയി തുലയട്ടെ

  10. Lal Atholi

    സി പി എം എന്ന പാര്‍ട്ടി ഇനി കേരളത്തില്‍ എത്ര കാലം… ജനപക്ഷത്ത് നിന്ന്‍ ഒരു പാര്‍ട്ടി നമുക്ക് വേണ്ടേ?????? സഖാവ് വി എസ് ലാല്‍ സലാം…. കണ്ണടയകാതെ ഇത്രയും കാലം അനീതിയ്കെതിരെ പോരാടിയതിന്…

  11. rajesh

    If kodiyeri is the leader then some more NRI’s will get Padmashree!!!!
    Shameless!!!!!!!

  12. achu

    ആളില്ലാത്ത പാര്‍ട്ടിയുടെ നിയന്ത്രണം പിണറായിക്ക് കിട്ടും ……..കാരണം ജനങ്ങള്‍ വീ എസ്സി നോടൊപ്പം ………………

  13. JITHESH.P

    Shamless for you paty CPM.ALL keralites know VS is the only leader against corruption and he is their last hope.pls re think against party,s decision against his candidature.Prakash Karat pls hear the sound of keralites and their hope and faith with VS other wise be a puppet of pinarayi and go to hell and you will remain in history as ‘9’.shamlesss…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.