തിരുവനന്തപുരം: സ്വന്തം അപാകതകള്‍ മറച്ചുവെക്കാനാണ് കെ വി തോമസിന്റെ ആരോപണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ . ഇത് കേരളത്തില്‍ വില പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിതരണത്തിന് അനുവദിച്ച അരിയും ഗോതമ്പും അധികവില ഈടാക്കി കേരളം സ്വകാര്യ മില്ലുകള്‍ക്കു മറിച്ചു നല്‍കിയെന്നും ഇതു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിനുള്ള വിതരണം കേന്ദ്രം നിര്‍ത്തിവച്ചതെന്നും കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് ദല്‍ഹിയില്‍ പറഞ്ഞിരുന്നു.

Subscribe Us:

ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു. വില നിയന്ത്രിക്കുന്നതിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം മറച്ച് ജനവികാരം തിരിച്ചുവിടാനുള്ള തന്ത്രമാണ് ആരോപണത്തിനു പിന്നിലെന്നും തോമസ് ഐസക് പറഞ്ഞു.