Administrator
Administrator
വി എസും യെച്ചൂരിയും രഹസ്യ കൂടിക്കാഴ്ച നടത്തി
Administrator
Wednesday 6th January 2010 9:27am

yechuri
ആലുവ: സി പി ഐ എം പോളിററ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രഹസ്യ കൂടിക്കാഴ്ച നടത്തി. ആലുവപ്പാലസ് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

മറ്റ് പരിപാടികളൊന്നും കൊച്ചിയിലില്ലാതിരുന്ന മുഖ്യമന്ത്രി വിമാനമാര്‍ഗം വൈകീട്ട് കൊച്ചിയിലെത്തുകയായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ബി ഡി പി ബന്ധത്തെക്കുറിച്ചുള്ള വിവാദം കേന്ദ്ര കമ്മിറ്റി വീണ്ടും ചര്‍ച്ച ചെയ്യുന്നുവെന്ന വാര്‍ത്ത വന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.

Advertisement