എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വി.എസ് കോഴിക്കോട്ടേയ്ക്ക്
എഡിറ്റര്‍
Saturday 5th May 2012 8:59am

തിരുവനന്തപുരം:  കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ടേയ്ക്കു തിരിച്ചു. പാലക്കാട്ടുള്ള എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയാണ് അദ്ദേഹം കോഴിക്കോട്ടേയ്ക്ക് വരുന്നത്.

സി.പി.ഐ.എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളോട് ഒപ്പമായിരുന്നു ചന്ദ്രശേഖരന്‍. വി.എസ്സുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ ചന്ദ്രശേഖരനേയും ഒഞ്ചിയം റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും കുലം കുത്തികളെന്ന് വിളിച്ചപ്പോഴും വി.എസ്. അദ്ദേഹത്തെ തള്ളി പറഞ്ഞിരുന്നില്ല.

ഇന്നലെ രാത്രി 10.15ഓടുകൂടിയാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ ഇന്നോവ കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. സി.പി.ഐ.എം ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നത്.

Malayalam news

Kerala News in English

Advertisement