കാസര്‍ഗോഡ്: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ച സംഭവം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം എ. വിജയരാഘവന്‍.

വീട്ടില്‍ നിന്നും വെള്ളം കുടിച്ചോ ഇല്ലയോ എന്നത് മനുഷ്യസഹജമായ കാര്യമാണെന്നും സാധാരണ സംഭവം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്ക നടപടിയും മറ്റും സംഘടനാപരമായ കാര്യമാണെന്നും അത് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ താനില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.