തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വി.എസ് അച്യുതാനന്ദന്റെ കത്ത്. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വി.എസ് ആവശ്യപ്പെടുന്നത്.


Also Read: ട്രോളിയതാണോ അതോ കാര്യായിട്ടാണോ? ; ആടിനെ ‘ദേശീയ സോഹദരിയായി’ പ്രഖ്യാപിക്കണമെന്ന് എ.എ.പി നേതാവ്, കാരണം വിചിത്രം


സി.എ.ജി കണ്ടെത്തിയ ക്രമക്കേടുകളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.

ബര്‍ത്ത് ടേര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം നടക്കാനിരിക്കെയാണ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ട് വിഎസിന്റെ കത്ത്.വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കരാറിനെ കുറിച്ച് അന്വേഷിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്.