എഡിറ്റര്‍
എഡിറ്റര്‍
നിയമത്തെ പരിരക്ഷിക്കുന്ന തീരുമാനമാണ് ഹൈക്കോടതി എടുത്തത്: വി.എസ്
എഡിറ്റര്‍
Thursday 28th June 2012 3:37pm

മണിയുടെ പാര്‍ട്ടിയെ മോഡിക്ക് പോലും ആക്ഷേപിക്കാന്‍ ഇടയാകത്തക്ക തരത്തിലുള്ള വളരെ തെറ്റായ ഒരു പരാമാര്‍ശമായിരുന്നു മണി നടത്തിയത്. അപ്പോള്‍ സ്വാഭാവികമായിട്ടും അത് കോടതിയിലും ആ പരാമര്‍ശം ശരിയായിട്ടുള്ള നിലയില്‍   ചിന്തിക്കാന്‍ അവസരം ഒരുക്കിക്കാണണം. അതുകൊണ്ട് കോടതി ഇപ്പോള്‍ അതു സംബന്ധിച്ച്  സ്വീകരിച്ചിരിക്കുന്ന സമീപനം തെറ്റാണെന്നു പറഞ്ഞുകൂടാ. നിയമത്തെ പരിരക്ഷിക്കുന്ന ഒരു തീരുമാനം കോടതി എടുത്തിരിക്കുന്നു വേണം കരുതാന്‍.
വിവാദപ്രസംഗത്തിന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  സമര്‍പ്പിച്ച ഹരജി തള്ളിയ കോടതി വിധിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരടെ ചോദ്യത്തിന് തിരുവനന്തപുരത്ത് മറുപടി പറയുകയായിരുന്നു വി.എസ്

Advertisement