Categories

സഭയ്ക്ക് പുറത്ത് സമരം തുടരും: വി.എസ് സുനില്‍കുമാര്‍

‘ഇന്ന് നിയമസഭാ സ്പീക്കര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പ്രതിപക്ഷനേതാവിന് കൊടുത്തു. ഇതിനെ തുടര്‍ന്ന് ഞങ്ങള്‍ സഭയ്ക്കകത്തുള്ള സമരം അവസാനിപ്പിക്കുകയാണ്. അതിനുശേഷം പുറത്തുനടക്കുന്ന സമരത്തിലേക്ക് എല്ലാ എം.എല്‍.എ മാരും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം കഴിഞ്ഞാലുടന്‍ പ്രകടനമായി പുറത്തുനടക്കുന്ന സമരത്തിലേക്ക് വരികയാണ്.

വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാക്കന്‍മാരുമെല്ലാം മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങും.

ഞങ്ങളുടെ ഇടതുപക്ഷ മുന്നണി തീരുമാനം അനുസരിച്ച സസ്‌പെന്റ് ചെയ്ത ആളുകള്‍ അകത്ത് കയറേണ്ടതില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് അവര്‍ അകത്തേക്ക് വരാതിരുന്നത്.

ഇന്ന് സഭ ആരംഭിച്ച സമയത്ത് സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ അകത്ത് കയറേണ്ടതില്ല എന്ന് തീരുമാനിക്കുകയുണ്ടായി. പ്രതിപക്ഷത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനമാണിത്. പ്രതിപക്ഷ നേതാവടക്കമെടുത്ത തീരുമാനമാണിത്. ഇത് ഈ എം.എല്‍.എ മാരെ അറിയിച്ചിരുന്നു.

ചായകുടിക്കാന്‍ പോയതാണെന്ന് രാജേഷ് പറഞ്ഞത് ഒരു പക്ഷേ, അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ വൈകിയതിനാലാവാം.

വെടിവെച്ച രാധാകൃഷ്ണപിള്ളയ്‌ക്കെതിരായ സസ്‌പെന്‍ഷന്‍ നടത്താതെ. അതാണ് ഈ സമരത്തിന്റെ മൂലകാരണം. ആ വിഷയത്തില്‍ തന്നെ കേന്ദ്രീകരിച്ചുകൊണ്ട് സഭയ്ക്കകത്തും സഭയ്ക്ക് പുറത്തും സമരം മുന്നോട്ടുകൊണ്ടുപോകും. അതുപോലെ തന്നെ വീഡിയോ ക്ലിപ്പിംങ്‌സ് കണ്ടുകൊണ്ട് ചട്ടം ലംഘിച്ചിട്ടുണ്ടോവെന്ന് പരിശോധിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രധാന ചട്ടലംഘനം മന്ത്രി കെ.പി മോഹനന്‍ പ്രതിപക്ഷത്തിനുനേരെ ഡസ്‌കിനുമുന്നില്‍ ചാടിക്കയറി കാലുകൊണ്ട് ചവിട്ടാനോങ്ങിയത് ചട്ടവിരുദ്ധമായൊരു കാര്യമായതുകൊണ്ട് അദ്ദേഹത്തിനെതിരെ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണം എന്ന ആവശ്യം കൂടി പ്രതിപക്ഷം ഉന്നയിക്കാന്‍ പോകുകയാണ്.

അദ്ദേഹം ഖേദം എഴുതിക്കൊടുത്തെങ്കില്‍ അത് സഭയെ അറിയിക്കണം. അതില്‍ എന്താണ് സ്പീക്കറുടെ നടപടിയെന്നത് സഭയെ അറിയിക്കണം. അദ്ദേഹം ഇക്കാര്യം ഇതുവരെ സഭയില്‍ വിശദീകരിച്ചിട്ടില്ല.

ഇന്ന് നടന്നിരിക്കുന്ന കാര്യങ്ങളെല്ലാം സ്പീക്കര്‍ ഏകകക്ഷീയമായി നടത്തിയിട്ടുള്ള കാര്യങ്ങളാണ്. അതിനകത്ത് സ്പീക്കര്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത രണ്ട് എം.എല്‍.എ മാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കുറ്റം ചെയ്ത കെ.പി മോഹനനെതിരെ അതിനേക്കാള്‍ വലിയ നടപടിയാണ് വേണ്ടത്. ഇന്നലെ രണ്ട് എം.എല്‍.എ മാരും സ്പീക്കറുടെ അടുത്ത് പോയി അവര്‍ക്കുണ്ടായ പ്രയാസം അവരെ അറിയിച്ചിട്ടുണ്ട്. ഈ ക്ലിപ്പിംങ്‌സില്‍ ഇവര് സാധാരണയില്‍ നിന്നും വിരുദ്ധമായി ഒന്നും ചെയ്തതായി തെളിഞ്ഞിട്ടില്ല. പ്രധാനമായും പറഞ്ഞത് വനിതാ മെമ്പറെ അക്രമിച്ചുവെന്നാണ്. വനിതാ മെമ്പറെ അക്രമിച്ചുവെന്ന കാര്യം ഇതുവരെ തെളിയിക്കാന്‍ സ്പീക്കര്‍ക്കോ ഭരണകക്ഷിക്കോ കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഇല്ലാത്തൊരു കാര്യം ഉണ്ടെന്ന് വരുത്തി അവരെ നിയമസഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെക്കാള്‍ വലിയ തെറ്റ് ചെയ്തിരിക്കുന്നത് കൃത്യമായി ക്ലിപ്പിംങ്‌സില്‍ കണ്ടിരിക്കുന്നത് മന്ത്രിതന്നെ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അക്രമത്തിനുവേണ്ടി ആഹ്വാനവും അവിടുന്ന ആളുകളെ ചവിട്ടാനോങ്ങിയിരിക്കുന്നതുമാണ്.’

തൊപ്പി തെറിച്ചുപോകാന്‍ കയ്യേറ്റമുണ്ടാവണമെന്നില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. കയ്യേറ്റം എന്നു പറയുന്നതും തൊപ്പി തെറിച്ചുപോകുന്നതും രണ്ടും രണ്ടാണ്. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ അപമാനിച്ചുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. അത്തരം പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഭരണകക്ഷിയാണ്.

കെ.കെ ലതിക സംഭവസ്ഥലത്തുണ്ടായിരുന്നു. അവിടെ പോകുന്നതിനിടെ വാച്ച് ആന്റ് വാര്‍ഡിന്റെ കയ്യില്‍ തട്ടി അവര്‍ക്ക് പരിക്കേറ്റില്ലെന്ന് പറയാന്‍ പറ്റുമോ? വാച്ച് ആന്റ് വാര്‍ഡ് നില്‍ക്കുന്ന സ്ഥലത്ത് കെ.കെ ലതിക നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.