എഡിറ്റര്‍
എഡിറ്റര്‍
സുനില്‍ കുമാറിന്റെ വീട്ടിലെ മുന്തിരി വള്ളികള്‍ തളിര്‍ത്തപ്പോള്‍
എഡിറ്റര്‍
Wednesday 14th June 2017 2:42pm

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലെ മുന്തിരിവള്ളികള്‍ തളിര്‍ത്തത് ആഘോഷമാക്കുകയാണ് സൈബര്‍ ലോകം. തിരുവനന്തപുരത്തെ മന്ത്രിമന്ദിരമായ ഗ്രെയിസിലാണ് മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞത്.

കഴിഞ്ഞ ഡിസംബറിലാണ് ഉപഹാരമായി ലഭിച്ച മുന്തിരി തൈ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഔദ്യോഗിക വസതിയില്‍ കൊണ്ടുവന്ന് നട്ടത്.

മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുന്തിരിവള്ളികള്‍ തളിര്‍ത്തു. ഒരു കുല മുന്തിരിയുടെ വിളവെടുപ്പും ഇതിനോടകം കഴിഞ്ഞു. ഇനി നാട്ടിലെ വീട്ടിലും മുന്തിരി കൃഷി ഒന്നു പരീക്ഷിക്കാനൊരുങ്ങുകയാണ് മന്ത്രിയും ഭാര്യയും മകനും.

പൂത്തുലഞ്ഞ് നില്‍ക്കുന്ന മുന്തിരി വള്ളികളും കായ്ച്ച് വിളവെടുപ്പിന് തയ്യാറാകുന്ന മുന്തിരി കുലകളും കാണാന്‍ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.


Dont Miss ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ 


മന്ത്രി സകുടുംബമാണ് മുന്തിരിത്തോട്ടത്തിലെക്ക് അവയുടെ വളര്‍ച്ച നേരിട്ടറിയാന്‍ എത്തുന്നത്. മുന്തിരി തോട്ടം കാരണം മന്ത്രിയുടെ ഭാര്യ രേഖയും മകന്‍ നിരഞ്ജന്‍ കൃഷ്ണയും ഗ്രയ്സിലേക്ക് വരുന്നതിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് മന്ത്രി തന്നെ പറയുന്നത്.

Advertisement