ആയഞ്ചേരി: നെല്‍വയല്‍ നികത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. സദാചാര പൊലീസ് ചമയുന്നതിന് പകരം ഇതാണ് അവര്‍ ചെയ്യേണ്ടതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Subscribe Us:

കേരളത്തില്‍ ആവശ്യമായ 40 ലക്ഷം മെട്രിക് അരിയില്‍ അഞ്ചര ലക്ഷം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം 15000 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കിയിരുന്നു. വയലുകള്‍ നികത്തിയാല്‍ ജനങ്ങള്‍ വെള്ളം കുടിക്കാതെ മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.


Dont Miss ‘കയ്യടി മാത്രം പോരാ’; വൃദ്ധ ദമ്പതികളെ ഭീതിയിലാക്കിയ നായയെ പിടിക്കാന്‍ നേരിട്ടെത്തിയ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട് 


ആയഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജെ.എല്‍.ജിയും പുറത്തിറക്കുന്ന ആയഞ്ചേരി റൈസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിസ്ഥലം തരിശുകിടക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ തരിശുരഹിത സംസ്ഥാനമാക്കും.

ഇതിന്റെ മുന്നോടിയായി ഓരോ നിയോജക മണ്ഡലത്തിലേയും തരിശുഭൂമി കണ്ടെത്താനും കൃഷിയിറക്കാനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ എല്ലാ എം.എല്‍.എമാര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.