എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിച്ചിരിക്കുമെന്ന് സുനില്‍ കുമാര്‍: എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ നടപടി
എഡിറ്റര്‍
Sunday 16th July 2017 1:45pm

തിരുവനന്തപുരം: നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ചുപിടിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ റവന്യൂമന്ത്രി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കയ്യേറ്റത്തെ ന്യായീകരിച്ച് റിപ്പോര്‍ട്ട് നടത്തിയത് മുന്‍ കളക്ടറാണെന്നും മന്ത്രി പ്രതികരിച്ചു.


Dont Miss പതക്കം മോഷ്ടിച്ചവരെ പിടികൂടിയില്ല; അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം പിടിച്ചെടുത്ത് സൗജന്യമായി വിതരണം ചെയ്ത് ഭക്തരുടെ പ്രതിഷേധം


സംസ്ഥാന രൂപവത്കരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി.

ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ലെന്നു സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നുവെന്നാണ് പരാതി.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ കോംപ്ലക്‌സ് ആയ ഡി-സിനിമാസ് ഭൂമി കൈയേറിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയതായിട്ടായിരുന്നു ലാന്‍ഡ് റവന്യൂ കമ്മീഷറുടെ റിപ്പോര്‍ട്ട്.

ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് അന്വേഷത്തിന് ഉത്തരവിട്ടത്.

Advertisement