കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ സൈന്യത്തിന്റെ സഹായം തേടണമെന്ന് വി.എസ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ ഡാമിന്റെ സുരക്ഷ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അതിനായി സൈന്യത്തിന്റെ സഹായം ലഭ്യമാക്കണമെന്ന് വി.എസ് ഹരജയില്‍ ആവശ്യപ്പെടുന്നു. ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജുഡീഷ്യറിയുടെയും ബാധ്യതയാണ്. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ തന്നെയാണ് ഇത് ബാധിക്കുക. അതിനാല്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ കോടതി ഇടപെടണം. അതേസമയം പരിഹാരമുണ്ടാവുന്നതുവരെ ഡാം തകരാതെ സൂക്ഷിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.

Subscribe Us:

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് നിയമപരമായ അനുവാദം വേണം. ഡാമിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെടുന്നു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് വി.എസ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Malayalam news

Kerala news in English