പാലക്കാട്: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്ക് നിക്ഷേപമായി 80,295 രൂപയും ആസ്തിയായുണ്ട്. സ്വന്തമായി വീടോ മറ്റ് സ്ഥാവരജംഗമ വസ്തുക്കളോ മുഖ്യമന്ത്രിയുടെ പേരിലില്ല.

മലമ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.എസ് ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ വസുമതിയുടെ കൈവശം പണമായി 10000 രൂപയും ബാങ്ക് നിക്ഷേപമായി 5,70,635 രൂപയും പറവൂരില്‍ 10 സെന്റ് സ്ഥലവും 100 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളുമുണ്ട്.