തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കണമെന്ന കാര്യം തീരുമാനിക്കാനായി സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമായും ചര്‍ച്ചാവിഷയമാവുക.

അതിനിടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വി.എസ് ചില നിബന്ധനകള്‍ വെച്ചതായാണ് സൂചന. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇനിയും തുടരുമെന്നും അവ അംഗീകരിച്ചാല്‍ മാത്രം സ്ഥാനാര്‍ത്ഥിത്വം മതിയെന്നുമുള്ള നിലപാടിലാണ് വി.എസ് എന്നാണ് സൂചന.

ലോട്ടറി അടക്കമുള്ള വിഷയങ്ങളില്‍ വി.എസ് സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം നിലപാടുകള്‍ തുടരുമെന്നാണ് വി.എസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വി.എസ്സിന് കടിഞ്ഞാണിട്ട് മാത്രം മല്‍സരരംഗത്തിറക്കിയാല്‍ മതിയെന്നാണ് ഔദ്യോഗികപക്ഷം തീരുമാനിച്ചിട്ടുള്ളത്.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.