തിരുവനന്തപുരം: പ്രവര്‍ത്തകരുടെ മഠയത്തരം മൂലമാണ് മൂന്ന് മണ്ഡലങ്ങളില്‍ തോല്‍വി നേരിട്ടതെന്ന് വി.എസ് അച്ച്യുതാനന്ദന്‍. തൃത്താല മണ്ഡലത്തിലെ തോല്‍വി ഇതിന് ഉദാഹരണമാണെന്നും അച്ച്യുതാനന്ദന്‍ പറഞ്ഞു.

ചില മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും അ്ശ്രദ്ധയുണ്ടായിട്ടുണ്ട്. തൃത്താല ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ഇതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. പാലക്കാട് ജില്ലയിലുണ്ടായ പരാജയം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ തോല്‍വിയാണ് ഭരണം നഷ്ടമാകാന്‍ കാരണമായതെന്നും വി.എസ് പറഞ്ഞു.

മലമ്പുഴ മണ്ഡലത്തില്‍ ഒരുബൂത്തില്‍ പിടിച്ച വോട്ടുപോലും മറ്റ് മൂന്നുമണ്ഡലങ്ങളില്‍ നേടാനായില്ലെന്നും ഇതിനാല്‍ മൂന്ന് എം.എല്‍.എമാര്‍ ഇഴഞ്ഞുചെന്നാണ് യു.ഡി.എഫിന് വിജയം സമ്മാനിച്ചതെന്നും അച്ച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.