Categories

പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വി.എസ് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കത്തയച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാരിന് അനുമതി നല്‍കണമെന്ന് കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടിയായി കുറയ്ക്കാനും അടിയന്തര നടപടി എടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലെ തര്‍ക്കം എന്നതിലുപരി 30 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടാവസ്ഥയിലാവുന്ന പ്രശ്‌നമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അച്യുതാനന്ദന്‍ കത്തില്‍ മന്‍മോഹനോട് ആവശ്യപ്പെട്ടു.

Malayalm News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.