എഡിറ്റര്‍
എഡിറ്റര്‍
സരിത കള്ളി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വി.എസ്
എഡിറ്റര്‍
Saturday 1st March 2014 9:33pm

vsachu

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സരിത.എസ്.നായര്‍ വെറും കള്ളിയാണെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍.

സരിത ഐഷ പോറ്റി എം.എല്‍.എയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വി.എസ്.

സരിത ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വി.എസ് അഭിപ്രായപ്പെട്ടു. ജാമ്യത്തിലിറങ്ങിയ സരിത ഇന്ന് കൊട്ടാരക്കര എം.എല്‍.എ ഐഷ പോറ്റിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു.

ബിജു രാധാകൃഷന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ ഐഷ പോറ്റി എം.എല്‍.എ  ബിജുവിനെ സംരക്ഷിച്ചുവെന്നാണ് സരിത ഉന്നയിച്ച പ്രധാന ആരോപണം.

എം.എല്‍.എയ്ക്ക് പുറമെ അന്നത്തെ ഒരു പോലീസ് ഓഫീസറും കേസ് മൂടിവെക്കുന്നതില്‍ ഇരുവരെയും സഹായിച്ചു. ഇക്കാര്യം ബിജുവും അമ്മയും തന്നെയാണ് തന്നോട് പറഞ്ഞത്.

ബിജുവിന്റെ വീടിനടുത്താണ് ഇവരുടെയും വീട്. രശ്മി വധക്കേസില്‍ തന്നെയും കുടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്- സരിത പറഞ്ഞു.

എന്നാല്‍ ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിച്ച് ഐഷ പോറ്റി എം.എല്‍.എ രംഗത്തെത്തിയിരുന്നു. ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

Advertisement