എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം സന്ദര്‍ശനം പരിഗണനയിലെന്ന് വി.എസ്
എഡിറ്റര്‍
Monday 10th September 2012 1:11pm

തിരുവനന്തപുരം: കൂടംകുളം ആണവ നിലയം സന്ദര്‍ശിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എന്നാല്‍ എന്ന് സന്ദര്‍ശിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

നേരത്തെ കൂടംകുളം സന്ദര്‍ശിക്കാന്‍ വി.എസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം തമിഴ്‌നാട് ഘടകം കേന്ദ്ര കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയിടപെട്ട് കൂടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്നും വി.എസിനെ വിലക്കുകയായിരുന്നു.

കൂടംകുളത്തിന് അനുകൂലമായ നിലപാടാണ് സി.പി.ഐ.എം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ആണവനിലയത്തിനെ എതിര്‍ക്കുന്ന നിലപാടുമായി നേരത്തെ തന്നെ വി.എസ് രംഗത്തെത്തിയിരുന്നു. ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനത്തിലൂടെ വി.എസ് ഇത് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

കൂടംകുളം ആണവനിലയം സുരക്ഷിതമല്ലെന്നും ഈ നിലയം ഇവിടെ സ്ഥാപിക്കേണ്ടതില്ലെന്നുമാണ് ലേഖനത്തില്‍ വി.എസ് അഭിപ്രായപ്പെട്ടത്.

കൂടംകുളം: പാര്‍ട്ടി നിലപാടിനെതിരെ വി.എസ്

Advertisement