Categories

മുഖ്യമന്ത്രിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് വി.എസ്‌

vs-achuthanandanതിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും പി.എമാരുടേയും ഓഫീസിലെയും ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പിള്ള ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബാലകൃഷ്ണപിള്ള തന്നെയോ താന്‍ അദ്ദേഹത്തെയോ വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വി.എസ് ഇങ്ങനെ പറഞ്ഞത്.

പിള്ള മുഖ്യമന്ത്രിയെയും വിളിച്ചിരിക്കുമെന്ന് വി.എസ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് താന്‍ പിള്ളയെയോ പിള്ള തന്നെയോ വിളിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ജയില്‍ ഉദ്യോഗസ്ഥരുടെയും പിള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും ഫോണ്‍സന്ദേശങ്ങള്‍ പരിശോധിക്കാന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വിജിലന്‍സ് വകുപ്പിന്റെ നിയന്ത്രണം ഇപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് തന്നെയാണ്. മുഖ്യമന്ത്രിയുടെ കൈയാളായി പ്രവര്‍ത്തിക്കുന്ന പി.സി ജോര്‍ജ്ജിന്റെ വാക്ക് ജനം വിശ്വസിക്കില്ലെന്നും വി.എസ് പറഞ്ഞു.

One Response to “മുഖ്യമന്ത്രിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് വി.എസ്‌”

  1. RAJAN Mulavukadu.

    കേരളത്തില്‍ രാവും പകലും പവര്‍ കട്ട്,
    ലക്ഷകണക്കിന് ജനങ്ങളെ ബാതിക്കുന്ന ഈ പവര്‍ കട്ട്‌ നു എതിരെ ഒരു വാക്ക് പോലും പറയാത്ത പ്രധിപക്ഷമേ നിങ്ങള്ക്ക്, വലുത് പ്രശക്തിയോ , അതോ ജനസേവനമോ????
    അദ്യപകനെ ആക്രമിച്ച പ്രതികളെ പിടിപ്പിക്കാന്‍ ശ്രമിക്കാതെ ചാണ്ടിയുടെയും,പിള്ളയുടെയും രക്തത്തിന് വേണ്ടി ദാഹിക്കുന്ന താങ്കള്‍ക്ക്
    കേരള മക്കളുടെ ധിരാ അഭിവാദനം.))))

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.