തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനും മകനുമെതിരേ ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിട്ടുണ്ടെന്ന് എം.എം ഹസ്സന്‍ പറഞ്ഞു.

വി.എസ്സിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.ഡി.എഫ് കമ്മറ്റിയെ നിയോഗിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ലിബിയയില്‍ ഉള്ള മലയാളികളെ സഹായിക്കാന്‍ കെ.പി.സി.സി ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി.