Categories

ആ കല്ലുകള്‍ എറിയുന്നവരുടെ മേല്‍ തന്നെ പതിക്കും: വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിന് വി.എസിന്റെ ശക്തമായ മറുപടി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി.എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം കാരണം തന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയാതെ പോയി എന്ന ആമുഖത്തോടെയാണ് അദ്ദേഹം എഴുതിത്തയ്യാറാക്കിയ പ്രസ്താവന വിശദീകരിച്ചത്. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം താഴെ

‘ കേന്ദ്രമന്ത്രി പി ചിദംബരത്തെ ആര്‍ക്കാണ് വിശ്വാസം. ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അയച്ച കത്ത് കിട്ടിയില്ല എന്നാണ് ചിദംബരം പറഞ്ഞത്. അത് പച്ചക്കള്ളമായിരുന്നു. 2011 ജനുവരി നാലിനാണ് അദ്ദേഹം ഇത് പറഞ്ഞത്. ഈ നുണ പറയുമ്പോള്‍ ഡിസംബര്‍ 29ന് അദ്ദേഹം എന്റെ കത്തിനയച്ച മറുപടി എനിക്ക ലഭിച്ചിരുന്നു. അത് കിട്ടാത്ത കത്തിനുള്ള മറുപടി ആയിരുന്നോ?. 29-11-2010ന് അയച്ച എന്റെ കത്ത് കിട്ടിയെന്ന് പറഞ്ഞാണ് ചിദംബരം മറുപടിക്കത്ത് തുടങ്ങുന്നത്. ഇപ്പോള്‍ ചിദംബരം പറയുന്നു കത്ത് ചട്ടപ്രകാരമല്ലായിരുന്നു എന്ന്. ഈ ചിദംബരം പറയുന്നത് വിശ്വസിച്ചാണോ സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടത്. എനിക്ക് സി.ബി.ഐ അന്വേഷണം നടത്താന്‍ അധികാരമില്ലെന്നാണ് ചിദംബരം മറുപടിയില്‍ പറയുന്നത്. ഇനി അധികാരമുള്ള പ്രധാനമന്ത്രിക്ക് ഡിസംബര്‍ 23ന് കത്തയച്ചു. ചിദംബരത്തോട് ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണമല്ല, നിയമലംഘനം നടത്തുന്ന ലോട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറരഞ്ഞാഴി എന്നാണ് ചിദംബരം പറഞ്ഞത്.

1946ലെ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്പ്രകാരമുള്ള സംസ്ഥാന സര്‍ക്കാറിന്റെ സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതിയാണിതെന്ന് പറഞ്ഞാണ് കത്തയച്ചത്. ഇത്തരമൊരു കത്ത് പ്രധാനമന്ത്രിക്കയക്കുമെന്ന് ചിദംബരം കരുതിയിരുന്നില്ല. പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന് ചിദംബരം അറിഞ്ഞപ്പോഴാണ് മുട്ട് ന്യായങ്ങള്‍ പറഞ്ഞ് എനിക്ക് മറുപടി അയച്ചത്. കേരള സര്‍ക്കാറാണോ കേന്ദ്ര സര്‍ക്കാറാണോ കത്ത് പൂഴ്ത്തിയതെന്ന് നിങ്ങള്‍ക്കറിയമാല്ലോ?. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

മകനെതിരെയുള്ള ആരോപണം

വി.എസ് അച്യുതാനന്ദന്റെ മകന്‍ ലോട്ടറി കേസിലെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചത്. അതിനുള്ള മറുപടി പ്രതിപക്ഷ ബഹളം കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണ്. ഈ ആരോപണത്തിന് പിന്നിലെ രാഷ്ട്രീയം നമ്മുടെ നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് ഇനിയെങ്കിലും പ്രതിപക്ഷം മനസ്സിലാക്കണം. ഇങ്ങിനെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് ആധാരമായ തെളിവ് ഹാജരാക്കണം. വി.എസിന്റെ മകന്‍ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചുവെന്ന് തെളിയിക്കുന്ന ഒരു തുണ്ട് കടലാസ് പോലും കൊണ്ട് വരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അത് ഉണ്ടയില്ലാവെടിയാണ്. വായില്‍ തോന്നുന്നത് കോതക്ക് പാട്ടാക്കാന്ന പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം.

ഞാനും നിയമസഭയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പാമോയില്‍, ബ്രഹ്മപുരം എന്നിവ അവയില്‍ ചിലത് മാത്രം. ആരോപണത്തിന് ആധാരമായ രേഖ ഹാജരാക്കിയാണ് അവ ഉന്നയിച്ചത്. അവയില്‍ പലതും കേസായി. ചിലര്‍ ജയിലിലായി. ചലര്‍ ജയിലില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. ആ വഴി പ്രതിപക്ഷം സ്വീകരിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പരിഹാസ്യരാകും.

കേന്ദ്രത്തിലെ സര്‍ക്കാറും കേരളത്തിലെ യു.ഡി.എഫും അഴിമതിയുടെ ചളിക്കുണ്ടില്‍ ആഴ്ന്നിറങ്ങിനില്‍ക്കുകയാണ്. അവര്‍ക്ക് കോടതികളില്‍ നിന്ന് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു. ആ ശിക്ഷ വിധിക്കുന്നത് നീതിന്യായ കോടതിയാണ്. അഴിമതി നടത്തുന്നവരെ കോടതി കയറ്റുകയെന്നത് ജനാധിപത്യത്തില്‍ പൗരന്റെ കടമയാണ്. ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റിയതിന്റെ പേരില്‍ നിങ്ങള്‍ എന്നെ കല്ലെറിഞ്ഞാല്‍ അത് നിങ്ങളുടെ മേല്‍ തന്നെയാണ് പതിക്കുകയെന്ന് പ്രതിപക്ഷം മനസ്സിലാക്കണം’.

6 Responses to “ആ കല്ലുകള്‍ എറിയുന്നവരുടെ മേല്‍ തന്നെ പതിക്കും: വി.എസ്”

 1. rajesh

  സ്വന്തം കാര്യം വരുമ്പോ കവാത് മറക്കല്ലേ മുഗ്യ ……………..ഹ കഹ്ട്ടം നമുക്കും കിട്ടണം പത്തു മുക്കാല്‍

 2. jithesh.p

  മര്‍ രാജേഷ്‌ മൈന്‍ഡ് ഉര വോര്‍ദ്സ്‌.വസ് ഈസ്‌ ഔര്‍ ലാസ്റ്റ് hope

 3. devan

  കേന്ദ്രത്തിലെ സര്‍ക്കാറും കേരളത്തിലെ യു.ഡി.എഫും അഴിമതിയുടെ ചളിക്കുണ്ടില്‍ ആഴ്ന്നിറങ്ങിനില്‍ക്കുകയാണ്. അവര്‍ക്ക് കോടതികളില്‍ നിന്ന് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു. ആ ശിക്ഷ വിധിക്കുന്നത് നീതിന്യായ കോടതിയാണ്. അഴിമതി നടത്തുന്നവരെ കോടതി കയറ്റുകയെന്നത് ജനാധിപത്യത്തില്‍ പൗരന്റെ കടമയാണ്. ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റിയതിന്റെ പേരില്‍ നിങ്ങള്‍ എന്നെ കല്ലെറിഞ്ഞാല്‍ അത് നിങ്ങളുടെ മേല്‍ തന്നെയാണ് പതിക്കുകയെന്ന് പ്രതിപക്ഷം മനസ്സിലാക്കണം’…

 4. Sreedhar

  ഇനി വരുന്ന Election ന്റെ തലേന്ന് വരെ VS നു എതിരെ എന്താരോപണം ഉന്നയിച്ചാലും ഏല്‍കതില്ല. VS ന്റെ ഇമേജ് അത്രത്തോളം ഈ നാട്ടില്‍ ഉണ്ട്.. VS നെ ഈ നാട് മറകില്ല ഒരിക്കലും. ഇപ്പോഴും VS നു അനുകൂലം ആണ് ജനങളുടെ Pulse . VS നെ തെറി പറയുന്ന വനൊകെ അനുഭവിക്കും നോക്കിക്കോ .. പൂരം

 5. Murali

  സഖാവെ രാഷ്ട്രീയ ടെല്ലലന്‍ മാര്‍ പലതും പറയും അങ്ങ് ധീരമയിതന്നെ മുന്‍പോട്ടു പോകണം താങ്കളെ പോലെ ആദരസ സുധിയുള്ള നേതാക്കളെയാണ് ജെനതിനു വേണ്ടത് . ലാല്‍ സലാം

 6. babu

  പാവം,
  പണ്ട് എറിഞ്ഞ കല്ലുകള്‍, പല വശത്തുനിന്നും തിരിച്ചു വരുന്നു എന്ന് കരുതിയാല്‍ മതി സഖാവെ…………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.