Administrator
Administrator
കാസര്‍കോഡ് വീണ്ടും വി.എസ് അനുകൂല ഫഌക്‌സ് ബോര്‍ഡ്
Administrator
Saturday 13th August 2011 10:00am

vs-postersകാസര്‍കോഡ്: നീലേശ്വരത്ത് വീണ്ടും വി.എസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. നീലേശ്വരം ഓട്ടോ സ്റ്റാന്റിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് എത്താനിരിക്കെയാണ് വി.എസ് അനുകൂല ഫഌക്‌സ് ബോര്‍ഡുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

വിഎസ്സിനോട് കാട്ടുന്ന നെറികേടിന് പാര്‍ട്ടി നേതാക്കള്‍ക്ക് മാപ്പ് നല്‍കില്ല എന്നതുള്‍പ്പെടെയുള്ള വാചകങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. നേരത്തെ 12 ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ വി.എസ് അനുകൂല പ്രകടനത്തിന്റെ പേരില്‍ ജില്ലയില്‍ സസ്‌പെന്റ് ചെയ്തിരുന്നു.

Advertisement