Categories

വി.എസിന്റെ ഫോട്ടോ പുതിയ പ്രവണത: പിണറായി

pinarayi-vijayanകൊച്ചി: വി.എസ് ഫോട്ടോവെച്ച് ഫഌക്‌സുകളും നോട്ടീസുകളും അടിക്കുന്നത് പുതിയ പ്രവണതയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ചര്‍ച്ച ചെയ്യുമ്പോള്‍ പറയുമെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം കേസില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഎസ് നടപടികളെടുക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളെക്കുറിച്ച് സംശയങ്ങള്‍ ദൂരീകരിക്കാനായിരിക്കാം വി.എസ്. കേസില്‍ ഇടപെട്ടത്. കേസ് അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന് കരുതുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയുമായി വോട്ടുവിഷയം ചര്‍ച്ചചെയ്തിട്ടില്ല. പൊതുവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. പോളിറ്റ് ബ്യൂറോ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ല. പി.ശശി വിഷയത്തില്‍ മാധ്യമങ്ങളോട് പറയേണ്ട സമയമാവുമ്പോള്‍ പറയാം. ലതികാ സുഭാഷിന്റെ പ്രശ്‌നം സ്ത്രീ വോട്ടര്‍മാരെ അകറ്റുമെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.