Categories

പിള്ളയുടെ മോചനം: വി.എസിന് ഹൈക്കോടതിയെ സമീപിക്കാം

muringoor caseന്യൂദല്‍ഹി: പിള്ളയ്‌ക്കെതിരെ വി.എസ് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വി.എസിന് ഹൈക്കോടതിയെയോ ബന്ധപ്പെട്ട അധികൃതരെയോ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച ജസ്റ്റിസ് പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി.എസിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കോടതിയില്‍ ഹാജരായത്.

വി.എസിന്റെ ഹരജിയെ വിലകുറച്ചുകാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് കോയിന്‍ ബോക്‌സ് ഉപയോഗിക്കാതെ മൊബൈല്‍ ഉപയോഗിച്ചതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം. ഈ കേസിന്റെ വസ്തുതകളിലേക്ക് കടക്കാനാവില്ലെന്ന് കോടതി അറിയിച്ചു. തടവുകാരെ സര്‍ക്കാരുകള്‍ വിട്ടയക്കുന്നത് ആദ്യമായല്ല. 1990നുശേഷം കേരളത്തില്‍ 296 തടവുകാരെ വിട്ടയച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും തടവുകാരെ വിട്ടയച്ചിരുന്നിരിക്കാം.

നൂറു കണക്കിന് കേസുകളാണ് സുപ്രീംകോടതി തീര്‍പ്പാക്കുന്നത്. എന്നാല്‍ ഈ കേസുകളില്‍ ശിക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പരാതിയുമായി വി.എസിന് ഹൈക്കോടതിയെ സമീപിക്കാം. കോടതി ഇടപെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ ഹരജി പിന്‍വലിച്ചു.

പിള്ളയുടെ മോചനത്തിനെതിരെ നിയമവിദ്യാര്‍ത്ഥിയായ മഹേഷ് മോഹന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

ബാലകൃഷ്ണപിള്ളയുടെ മോചനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് ഹരജി നല്‍കിയത്. ജയില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ജീവിച്ച പ്രതികള്‍ക്കാണ് ശിക്ഷായിളവിന് അര്‍ഹതയുള്ളത്. എന്നാല്‍ ബാലകൃഷ്ണപിള്ള ചട്ടലംഘനം നടത്തിയതിന് ശിക്ഷിക്കപ്പെട്ടയാളാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടലംഘനം നടത്തിയെന്നതിന് തെളിവായി ആശുപത്രിയില്‍ കഴിയവെ മാധ്യമപ്രവര്‍ത്തകനുമായി പിള്ള മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ടേപ്പ് ഹാജരാക്കിയിരുന്നു. പിള്ള സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയായി കാണരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Malayalam news

Kerala news in English

7 Responses to “പിള്ളയുടെ മോചനം: വി.എസിന് ഹൈക്കോടതിയെ സമീപിക്കാം”

 1. KP ANIL

  അച്ചുമാമന്റെ കഴപ്പ് മാറി ഇല്ല എങ്കില്‍ എത്രയും പെട്ടന്ന് പിണറായ് വിജയനെതിരെ SNC കേസ് നടത്തുക.

 2. Syam

  കള്ളനു കഞ്ഞി വെക്കുന്ന രാഷ്ട്രീയ ഹിജടകല്ക് എതിരെ പോരാടുന്ന സഖാവിനു ആയിരം അഭിവാദ്യങ്ങള്‍, @kp anil> കഴപ്പ് നിന്റെ …

 3. GK

  അനിലിന്റെ വാക്കുകള്‍ pc ജോര്‍ജിനെ ഓര്‍മ്മിപ്പിക്കുന്നു. vs നു ആയിരം അഭിവാദ്യങ്ങള്‍

 4. lilly

  അന്ധമായ് അച്ചുദാനന്ദന്‍ സഖാവിനെ പൂജിക്കുന്ന ആളുകള്‍ക്ക് അയാള്‍ ചെയ്യന്നത് മുഴുവന്‍ ശരിയാണ് എന്നാല്‍ 5 വര്ഷം മുഴുവന്‍ സ്വന്തം മുഖം രക്ഷിക്കാന്‍ മാത്രം സമയം കണ്ട ഇയാള്‍ക്ക് മറ്റൊരു മുഖം ഉണ്ട്. കേരളം കണ്ട വലിയ ചട്ടമ്പി ആണ് ബാലകൃഷ്ണപിള്ള എന്നത് എല്ലാര്ക്കും അറിയാം അതിലും വലിയ ചട്ടമ്പി ആണ് പിണറായ്.

 5. Benny

  പിണറായി ഉള്ള കാര്യം ഉള്ളതുപോലെ പറയും. അത് ചട്ടമ്പി താരവും മാടമ്പി താരവും അല്ല. ആത്മാര്‍ഥതയും ധൈര്യവും ഉള്ളതുകൊണ്ടാണ്. ഇന്ന് പറയുന്നത് നാളെ മാറി പറയാറും ഇല്ല.

 6. titto

  മകനെതിരെ കേസ് വന്നപ്പം രാഷ്ട്രിയ പകപോക്കലാണെന്ന് പറഞ്ഞ മഹാനല്ലേ അച്ചുമാമന്‍? ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ ആരെയെഗിലും ചൊറിഞ്ഞുകൊണ്ടിരിക്കണം. ഇപ്പം എല്ലാ പെണ്‍വാണിഭക്കാരെയും വിലങ്ങുവച്ചു നടത്തുമെന്നായിരുന്നു ആദ്യം അത് നമ്മള്‍ കണ്ടു 😛 . എന്നാ പര്ട്ടീല് വനിഭാത്തിനു വല്ല കുറവുമുണ്ടോ? അത് ജനം പറയും.

 7. KP ANIL

  SYAM അച്ചുമാമന്റെ കാലു നക്കി ജീവിതം കളയാതെ ഭുമിയില്‍ നടക്കുന്ന കാര്യങ്ങള്‍ വെറുതെ കണ്ണോടിച്ചു നോക്കുക അപ്പോള്‍ കാണാം ശരിയായ സത്യം, അന്ധമായ വിശ്വാസം നിങ്ങളെ ഒരിടത്തും എത്തിക്കില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.