Administrator
Administrator
ഉ­പ­ഭോ­ക്തൃ സം­സ്­കാ­ര­ത്തി­ന­ടി­മ­പ്പെ­ട­രുത്: മു­ഖ്യ­മ­ന്ത്രി­യുടെ ഓ­ണ സ­ന്ദേശം
Administrator
Sunday 22nd August 2010 1:10pm

തി­രു­വ­ന­ന്ത­പു­രം: ലോക­ത്തെ എല്ലാ മ­ല­യാ­ളി­കള്‍ക്കും കേ­ര­ള മു­ഖ്യ­മന്ത്രി വി എസ് അ­ച്യു­താ­നന്ദന്‍ ഓ­ണ­ശം­സ­കള്‍ നേര്‍ന്നു. ഉ­പ­ഭോ­ക്തൃ സം­സ്­കാ­ര­ത്തി­ന­ടി­മ­പ്പെ­ടു­ന്ന­തി­ന്റെയും ലോ­ട്ട­റി­യു­ടെയും ഭീക്ഷ­ണി അ­ദ്ദേ­ഹം ആ­ശം­സ­യില്‍ എ­ടു­ത്തു പ­റഞ്ഞു. മു­ഖ്യ­മ­ന്ത്രി­യുടെ ഓ­ണ സ­ന്ദേ­ശ­ത്തി­ന്റെ പൂര്‍­ണ്ണ രൂപം

സമത്വ­ത്തി­ന്റെയും സ­മൃ­ദ്ധി­യു­ടെയും സ­ന്ദേ­ശ­മാ­ണ് ഓ­ണ­ത്ത­ി­ന്റേ­ത്. ഓ­ണം ന­ന്മ­യെ­ന്നാ­ണ് ആ­ഘോ­ഷി­ക്കു­ന്ന­ത്. തി­ന്മക­ളെ ഇല്ല­യ്­മ­ചെ­യ്യാനും ന­ന്മ­യെ വ­ളര്‍­ത്താനും ഒ­ത്തൊ­രു­മി­ച്ച് പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നു­മുള്ള ദൃഢ­നി­ശ്ച­യമാണ് ഓ­ണം ആ­വ­ശ്യ­പ്പെ­ടു­ന്ന­ത്. ഓ­ണം കാര്‍ഷി­ക സ­മൃദ്ധി­യു­ടെ സ്­മ­ര­ണ­യാണ് ഉ­ണര്‍­ത്തു­ന്നത്. പ­ഴ­ങ്ക­ഥയായ ആ കാര്‍­ഷി­ക സ­മൃ­ദ്ധി വീണ്ടും യാ­ഥാര്‍­ത്യ­മാ­ക്കാന്‍ ക­ഴി­യ­ണം.

ഓ­ണ­ത്തി­നു­ള്ള അരിയും പ­ച്ച­ക്ക­റിയും മാ­ത്ര­മല്ല പൂ­ക്ക­ള­ത്തി­നു­ള്ള പൂ­ക്കള്‍­ക്കും അയല്‍സം­സ്ഥാ­നങ്ങ­ളെ ആ­ശ്ര­യി­ക്കേ­ണ്ടി വ­രി­ക­യാ­ണി­ന്ന്. ത­മി­ഴ്‌­നാ­ട്ടില്‍ നിന്ന് പൂ­ ഇ­റ­ക്കി­ല്ലെ­ങ്കില്‍ ഇ­വി­ടെ പൂ­ക്ക­ള­മുണ്ടാ­വില്ല. ഈ ദു­ര­വ­സ്ഥ പ­രി­ഹ­രി­ച്ചു­ക­ാ­ണാ­നു­ള്ള ശ്ര­മം ഉ­ണ്ടാ­വണം. ഏ­തു തൊ­ഴില്‍ ചെ­യ്യു­ന്ന­വ­രാ­യാ­ലും ഒ­രോ­രു­ത്തരും കാര്‍­ഷി­ക­ഉല്‍­പ്പാ­ദ­ന­ത്തില്‍ ക­ഴി­യാവു­ന്ന­ത്ര പ­ങ്കു വ­ഹി­ക്കു­കയാണ് ക­ര­ണീ­യം.

60,000 ഏ­ക്ക­റില്‍ പു­തു­താ­യി നെല്‍­കൃ­ഷി ഇ­റ­ക്കാനും ഒ­ന്നേ­ക്കാല്‍ ല­ക്ഷം ടണ്‍ നെല്ല് അ­ധി­കം ഉല്‍­പ്പാ­ദി­പ്പി­ക്കാനും പാല്‍­ ഉല്‍­പ്പാ­ദ­ന­ത്തില്‍ പ്ര­തി­ദി­നം ഒ­രുല­ക്ഷം ലി­റ്റ­റ­ന്റെ വര്‍ധ­ന­യു­ണ്ടാക്കാനും ക­ഴിഞ്ഞ വര്‍­ത്ത­മാ­നകാ­ല അ­നുഭ­വം ആ­വേ­ശ­ജ­ന­ക­മാ­ണ്.

സ­മൃ­ദ്ധി­യു­ടെയും സ­മ­ത്വ­ത്തി­ന്റെയും ഭാ­വി­പ്ര­തീ­ക്ഷ­യാ­ണ് ഓണം. എ­ന്നാല്‍ അ­തി­നു­പകരം ന­റു­ക്കെ­ടു­പ്പു­കള്‍­ക്കാ­യി അ­ക്ഷ­മ­രാ­യി കാ­ത്ത­ു­നില്‍­ക്കു­ന്ന ഒ­രു അ­ന്ത­രീ­ക്ഷം മെ­ല്ലെ മെ­ല്ലെ പ­ട­രു­ക­യാണ്. ഓ­ഫ­റു­ക­ളിലും കൂ­പ്പണ്‍ ന­റു­ക്കെ­ടു­പ്പിലും മയ­ങ്ങി ഉ­പ­ഭോ­ക്തൃ സം­സ്­കാ­ര­ത്തി­ന­ടി­മ­പ്പെടു­ന്ന ദുഷ്പ്രവ­ണ­ത വ­ള­രു­ന്നു.

അ­ന്യ­സം­സ്ഥാന ലോട്ട­റി ഭ്ര­മം കേ­രള­ത്തെ എല്ലാ അര്‍­ഥ­ത്തിലും കാര്‍­ന്നു തി­ന്നു­ക­യാണ്. സാ­മ്പ­ത്തി­ക­മാ­യി ത­കര്‍­ക്കു­ന്ന­തി­നു പു­റമെ, മാ­ന­സി­ക­മാ­യി ത­കര്‍­ച്ചക്കും ആ­ശ­യ­പ­ര­മാ­യി പി­ന്നോ­ട്ട­ടിക്കും ഭാ­ഗ്യ­ക്കുറി ഭ്ര­മം കാ­ര­ണ­മാ­യി തീ­രു­ക­യാ­ണ്. ഇത്ത­രം ഭ്ര­മ­ങ്ങ­ളിലും പ്ര­ലോ­ഭ­ന­ങ്ങ­ളി­ലുംപെ­ട്ടു­പോ­യവ­രെ അ­തില്‍ നിന്നും മോ­ചി­ത­രാ­ക്കാന്‍ പ്രേ­രി­പ്പി­ക്കേ­ണ്ട­താ­യി­ട്ടുണ്ട്.

ഓ­ണ­ത്തി­ന്റെ യ­താര്‍­ത്ഥ സ­ങ്കല്‍­പ്പ­ത്തി­ലേക്കും പ്ര­തീ­ക്ഷ­യി­ലേക്കും സ്വ­പ­ന­ത്തി­ലേക്കും തി­രി­ച്ച­ത്തു­കയും, ആ സ്വ­പ­നം യാ­ഥാര്‍­ത്യ­മാ­ക്കു­ന്ന­തി­നുള്ള പ്രവര്‍­ത്ത­ന­ത്തില്‍ പ­ങ്കാ­ളി­ക­ളാ­വു­ക­യാ­ണ് ആ­വ­ശ്യം. സ്‌­നേ­ഹവും കാ­രു­ണ്യ­വും സൗ­ഹാര്‍­ദ്ധവും സ­മാ­ധ­ന­വും, സ­മൃ­ദ്ധിയും സ­മ­ത്വവും നി­റ­ഞ്ഞ ഒ­രു കാല­ത്തെ യാ­ഥാര്‍­ത്യ­മാ­ക്കു­വാ­നു­ള്ള പ്ര­ചോ­ദ­ന­മാ­വ­ട്ടെ. ലോ­ക­ത്താ­കെ­യു­ള്ള കേ­ര­ളീ­യര്‍­ക്ക് എ­ന്റെ ഹൃ­ദ്യമായ ഓ­ണാ­ശം­സകള്‍.

Advertisement