vs-achuthanandanതിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വി.എസ് അച്ച്യുതാനന്ദന്‍ രംഗത്ത്. എം.കെ പാന്ഥെയുടെ നിര്യാണത്തില്‍ അനുശോചിക്കാനായി പ്രതിപക്ഷ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, കഴിഞ്ഞ ദിവസം തൃശൂരില്‍ റഊഫ് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കാനാണെന്ന തരത്തില്‍ മനോരമന്യൂസില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വി.എസ് തുറന്നടിച്ചത്.

ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ജാലവിദ്യകളാണെന്നും അതൊന്നും തന്റെ അടുത്ത് നടക്കില്ലെന്നും വി.എസ് പറഞ്ഞു. ‘അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ല. റഊഫ് ഇങ്ങിനെ പറയുമെന്ന് താന്‍ കരുതുന്നില്ല. ഇതെല്ലാം പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജാലവിദ്യയാണ്. ഇതിനായി ചില ചാനലുകളെ അദ്ദേഹം കൂട്ടുപിടിക്കുകയാണ്. പാര്‍ട്ടി വിഭാഗീയത ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. റഊഫിനോട് ഒരാവശ്യവും ഞാന്‍ ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ വധഭീഷണിയുണ്ടെന്നാണ് റഊഫ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് പരാതി എഴുതിത്തന്നാല്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ നടപടി സ്വീകരിക്കാമെന്ന് ഞാന്‍ പറഞ്ഞു. മറ്റു വാര്‍ത്തകളെല്ലാം കുഞ്ഞാലിക്കുട്ടി കെട്ടിച്ചമച്ചതാണ്.

ചെയ്ത കുറ്റകൃത്യങ്ങളില്‍നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല. കോഴിക്കോട് രണ്ടു പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സാഹചര്യമെന്തായിരുന്നു? ഏതു സംഭവത്തെത്തുടര്‍ന്നാണ് ആ ആത്മഹത്യ നടന്നത്? നല്ല വ്യാഴവട്ടകാലത്ത് കുഞ്ഞാലിക്കുട്ടി കൊച്ചുപെണ്‍കുട്ടികളെ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് കേരളത്തില്‍ രേഖകളുണ്ട്. ആ രേഖകള്‍ തിരുത്താന്‍വേണ്ടി ജഡ്ജിമാരെയും പോലീസിനെയും സ്വാധീനിച്ചതിനും കേരളത്തില്‍ തെളിവുണ്ട്. സാക്ഷികള്‍ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിട്ടുണ്ട്. അന്വേഷണസംഘം ചോദ്യംചെയ്യല്‍ ആരംഭിച്ചതോടെ സത്യമെല്ലാം പുറത്തുവരുമെന്ന് ഭയന്ന് കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി മനപൂര്‍വം ശ്രമിക്കുകയാണ്.

നിസാര്‍ കമ്മീഷനെ പിരിച്ചുവിടാന്‍ കുഞ്ഞാലിക്കുട്ടിയാണ് സ്വാധീനം ചെലുത്തിയത്.  മുസ്‌ലിം ലീഗ് കലാപത്തിന് ശ്രമിച്ചുവെന്ന പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.

മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തുന്നു: വി. എസ്

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് രാജകുടുംബം എടുക്കുന്നതായി ആക്ഷേപം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍. മാര്‍ത്താണ്ഡവര്‍മ്മ എന്നും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകാറുണ്ടത്രെ. പോരുമ്പോള്‍ പാത്രത്തില്‍ പായസം കൊണ്ട് വരാറുമുണ്ടത്രെ. പാത്രത്തില്‍ കൊണ്ട് വരുന്നത് പായസമല്ല സ്വര്‍ണ്ണമാണ്. അവിടുത്തെ സമ്പത്ത് കട്ട് കൊണ്ട് പോരുകയാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ ഈ ഡബിള്‍ റോള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വരണം. ഇത് സംബന്ധിച്ചുള്ള പരാതി തനിക്ക് കിട്ടിയിട്ടുണ്ട്.

സുപ്രീം കോടതി നിയോഗിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ദേവപ്രശ്‌നം നടത്തിയത്. എന്നിട്ട് നിലവറ തുറക്കുന്നവര്‍ കുടുംബത്തോടെ നശിച്ച് പോകുമെന്ന് പറഞ്ഞിരിക്കുന്നു. ആദ്യം ഒരു നിലവറ മാര്‍ത്താണ്ഡവര്‍മ്മ തന്നെ തുറന്ന് ഫോട്ടോ എടുത്തിരുന്നു. അപ്പോള്‍ ഒന്നും സംഭവിച്ചില്ല. ഒരു നാശവും ഉണ്ടായില്ല. ഉന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയാലാണ് ഇവര്‍ക്ക് പ്രശ്‌നമെന്നും വി. എസ് ആരോപിച്ചു.

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് രാജാവ് എന്ന നിലയിലുള്ള യാതൊരു അവകാശങ്ങളും ഇപ്പോള്‍ ഇല്ല. രാജാവ് എന്ന രീതിയിലുള്ള അവകാശങ്ങള്‍ ക്ഷേത്രത്തിന്മേല്‍ ലഭിക്കാന്‍ വേണ്ടി അദ്ദേഹം മുമ്പ് സബ് കോടതിയെ സമീപിച്ചെങ്കിലും വാദം കോടതി തള്ളി. അത് പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു-വി. എസ് ചൂണ്ടിക്കാട്ടി.

ഐസ്‌ക്രീം കേസ്: രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റി

പോലീസ് സ്ഥലം മാറ്റം ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍: സി.പി.ഐ.എം

റഊഫ് വി.എസിനെ കണ്ടു; നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി

ഐസ്‌ക്രീം കേസ്: ഡി.ജി.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി