Categories

ചെറി­യ വി­ഭാ­ഗം മ­ത­സ്­പര്‍­ദ­യു­ണ്ടാ­ക്കുന്നു: മു­ഖ്യ­മന്ത്രി

തിരുവനന്തപുരം: തന്റെ മതം മാത്രമാണ് ശരിയെന്ന് എല്ലാ മതങ്ങളിലേയും ഒ­രു ചെറിയ വിഭാഗം സ­മൂഹത്തെ വിശ്വസിപ്പിക്കാനും അത്് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കു­ന്നു­ണ്ടെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍. ഈ നി­ല­പാ­ട് മതസ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍­ത്തു. സ്വാ­ത­ന്ത്ര്യ ദി­ന­ത്തില്‍ തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കാര്‍ന്നുതിന്നു­ക­യാ­ണ്. അ­വര്‍ ന­ട­ത്തുന്നത് ചൂ­താ­ട്ട­മാണ്. അടുത്ത വര്‍ഷത്തോടെ കേരളം എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറും. കാര്‍ഷിക മേഖലയിലും അടിസ്ഥാന മേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതായും വികസന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാ­ക്കി.

പോലീസിലെ വിവിധ കേഡറ്റുകളുടെ പരേഡുകളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പോലീസ് ബഹുമതി നേടിയവര്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു. സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പരേഡുകളില്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്ത് പോലീസ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

One Response to “ചെറി­യ വി­ഭാ­ഗം മ­ത­സ്­പര്‍­ദ­യു­ണ്ടാ­ക്കുന്നു: മു­ഖ്യ­മന്ത്രി”

  1. Harish Kumar

    “അടുത്ത വര്‍ഷത്തോടെ കേരളം എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറും” ? till i don’t have home, mukyan vechtharumo oru veedu

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.