എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുല്‍ ഒന്നും പറയുന്നില്ല’; ഐസ്‌ക്രീം കേസില്‍ വി.എസിന്റെ പരാമര്‍ശം
എഡിറ്റര്‍
Saturday 8th April 2017 12:48pm

 

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടപ്പില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിഷയമുയര്‍ത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം.


Also read പള്ളിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിച്ച് യു.പിയില്‍ ഹിന്ദു യുവവാഹിനി പ്രാര്‍ത്ഥന തടഞ്ഞു 


ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് വി.എസ് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് മജിസ്‌ട്രേറ്റ് കേസിലെ മൊഴികളെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നായിരുന്നു വി.എസ് പറഞ്ഞത്. അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും വി.എസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് മലപ്പുറത്ത് നടത്തുന്നത്. സംസ്ഥാന നേതാക്കളെല്ലാം തന്നെ മുന്നണികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍.

എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് മലപ്പുറം പുതിയ ജനപ്രതിധിയെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫിലെ എം.ബി ഫൈസലും തമ്മിലാണ് പ്രധാന പോരാട്ടം. ഈ സാഹചര്യത്തിലാണ് ഐസ്‌ക്രീം കേസ് പരാമര്‍ശിച്ച് കൊണ്ട് വി.എസ്. രംഗത്തെത്തിയിരിക്കുന്നത്.

Advertisement