Categories

കോട­തി വി­ധി സ്വാ­ഭാവി­ക നീ­തി­ക്കെ­തിര്: വി എ­സ്

തി­രു­വ­ന­ന്ത­പു­രം: പൊ­തു സ്ഥ­ല­ങ്ങ­ളില്‍ യോ­ഗ­ങ്ങള്‍ പാ­ടി­ല്ലെന്ന ഹൈ­ക്കോ­ട­തി വി­ധി സ്വാ­ഭാവി­ക നീ­തി­ക്കെ­തി­രാ­ണെ­ന്ന് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദന്‍. കേ­ര­ള­ത്തി­ലും ഇ­ന്ത്യ­യിലും ദൂ­ര­വ്യാ­പ­ക പ്ര­ത്യാ­ഘാ­ത­ങ്ങള്‍ ഉ­ണ്ടാ­ക്കു­ന്ന­താ­ണ് വിധി. ഇ­തു മു­ന്നില്‍ കണ്ടു­കൊ­ണ്ടാ­ണ് ഇ­ടതുപ­ക്ഷം വി­ധി­ക്കെ­തി­രെ രംഗ­ത്ത് വ­ന്ന­ത്. നി­യ­സ­ഭ­യി­ലെ മീ­ഡി­യാ റൂ­മില്‍ വാര്‍­ത്താ സ­മ്മേള­നം ന­ട­ത്തു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

കോട­തി വി­ധി പ്ര­സ്­താ­വ­ന ന­ട­ത്തു­ന്ന­തി­ന് മു­മ്പ് അ­വശ്യം സ്വീ­ക­രി­ക്കേ­ണ്ട ന­ട­പ­ടി­കള്‍ നി­യ­മ സം­ഹി­ത­യില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. അ­തില്‍ ഏ­റ്റവും പ്ര­ധാ­നം സ്വാ­ഭാവി­ക നീ­തി പാ­ലി­ക്ക­ണ­മെ­ന്ന­താണ്. ക­ക്ഷി­കള്‍­ക്ക് പ­റ­യാ­നുള്ള­ത് കേള്‍­ക്കാ­തെ വി­ധി പ്ര­സ്­താ­വി­ക്ക­രു­തെന്ന­ത് പ്ര­ധാ­ന­മാണ്. വി­ഷ­യ­ത്തില്‍ സര്‍­ക്കാര്‍ നി­ല­പാ­ട് എ­ന്താ­ണെ­ന്ന് കോട­തി അ­റി­യേ­ണ്ടി­യി­രുന്നു. രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ അ­ഭി­പ്രാ­യവും ആ­രാ­യേ­ണ്ട­തുണ്ട്. ഇ­വി­ടെ അ­ത് രണ്ടും ഉ­ണ്ടാ­യി­ട്ടില്ല.

വി­ധി­ന്യാ­യ­ത്തി­നെ­തി­രെ ഫെ­യര്‍ ക­മന്റു­കള്‍ ആ­വാം. അ­ത് മാ­ത്ര­മേ ഇ­വി­ടെയും ഉ­ണ്ടാ­യി­ട്ടുള്ളൂ. അ­തി­ന­പ്പു­റം എ­ന്തെ­ങ്കിലും ഉ­ണ്ടാ­യി­ട്ടു­ണ്ടോ­യെ­ന്ന് കോട­തി പരി­ശോ­ധി­ക്കു­ന്നുണ്ട്. അ­ത് ന­ട­ക്ക­ട്ടെ.

ജ­നാ­ധിപ­ത്യ ഭ­ര­ണ­ക്ര­മ­ത്തില്‍ നി­യ­മ­സ­ഭ­യും ജു­ഡീ­ഷ്വ­റിയും എ­ക്‌­സി­ക്യു­ട്ടീ­വും യോ­ജി­ച്ച് പോ­വേ­ണ്ട­താണ്. ഈ സര്‍­ക്കാ­റി­ന് ജു­ഡീ­ഷ്യറി­യോ­ട് ആ­ദ­ര­വാണ്. അ­ത് കാ­ത്ത് സൂ­ക്ഷി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ കോ­ട­തി­യു­ടെ ഭാഗ­ത്ത് നി­ന്ന് ഉ­ണ്ടാ­വ­ണ­മെന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­തായും അ­ദ്ദേ­ഹം പ­റഞ്ഞു.

One Response to “കോട­തി വി­ധി സ്വാ­ഭാവി­ക നീ­തി­ക്കെ­തിര്: വി എ­സ്”

  1. Prasanth-Fortkochi

    നി­യ­മ­സ­ഭ­യും ജു­ഡീ­ഷ്വ­റിയും എ­ക്‌­സി­ക്യു­ട്ടീ­വും യോ­ജി­ച്ച് Oru യോ­ഗo Ernakulam Marine Driveil nadatiyalo?????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.