തിരുവനന്തപുരം: ‘ജിഷ്ണുവിന്റെ കൊലപാതകത്തി’നു കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട നിരാഹര സമരത്തിനെത്തിയ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ജിഷ്ണുവിന്റെ അമ്മാവനെ ഫോണില്‍ വിളിച്ചാണ് വി.എസ് പൂര്‍ണ്ണപിന്തുണ അറിയിച്ചത്.


Also read നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു 


കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നാണ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് വി.എസ് പറഞ്ഞത്. ഇന്നലെ ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ കുടുംബത്തെ പൊലീസ് സ്ഥലത്ത് നിന്ന ബലപ്രയോഗത്തിലൂടെ നീക്കുകയായിരുന്നു.

പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും അമ്മാവനും മകന്റെ ‘കൊലപാതകത്തിന്’ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ നിരാഹരത്തിലാണ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് പി.ആര്‍.ഒ സഞ്ജിത്ത് എന്നിവരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ മറ്റു മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. ജാമ്യം ലഭിക്കാത്ത ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടു കെട്ടുമെന്നുമുള്ള ഉറപ്പിനെത്തുടര്‍ന്നായിരുന്നു 27ന് നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചത്.