Administrator
Administrator
എവിടെയും വി.എസിന്റെ പേരില്ല; മത്സരിപ്പിക്കാമെന്ന് കാസര്‍കോട്
Administrator
Thursday 10th March 2011 6:11pm

പാലക്കാട്: സ്ഥാനാര്‍ഥി ലിസ്റ്റ് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ വി.എസിനെ എതിര്‍ക്കും അനുകൂലിച്ചും ജില്ലാ കമ്മിറ്റികള്‍. വി.എസിനെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ കാസര്‍ക്കോട് ജില്ലയില്‍ വി.എസിന് അനുകൂലമായി ശക്തമായ അഭിപ്രായമാണ് ഉയര്‍ന്നത്.

നിലവിലുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് വി.എസിന്റെ സ്ഥാനാര്‍ഥിത്വം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് ആവശ്യമുയര്‍ന്നു. വേണ്ടി വന്നാല്‍ ജില്ലയില്‍ വി.എസിന് സീറ്റ് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലയിലെ ഔദ്യോഗിക വിഭാഗം നേതാക്കളുള്‍പ്പെടെ വി.എസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥി ലിസ്റ്റില്‍ വി.എസിന്റെ പേരില്ല. നിലവില്‍ വി.എസ് എം.എല്‍.എയായ മലമ്പുഴ മണ്ഡലത്തില്‍ ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല. മലമ്പുഴയില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കയാണ്. എ്‌നനാല്‍ വി.എസിനെ മത്സരിപ്പിക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ വി.എസ് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്ന അമ്പലപ്പുഴയിലും വി.എസിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടില്ല.

ജില്ലാ കമ്മിറ്റികള്‍ നല്‍കിയ സ്ഥാനാര്‍ഥി ലിസ്റ്റ്

ആലപ്പുഴ: അമ്പലപ്പുഴ: ജി സുധാകരന്‍. ആലപ്പുഴ-തോമസ് ഐസക്ക്, ആരൂര്‍- എ ആരിഫ്, കായംകുളം-സി.കെ സദാശിവന്‍.

പാലക്കാട് :പാലക്കാട്- ദിവാകരന്‍, സുബൈദ കോങ്ങാട്- എസ്. അജയകുമാര്‍. ഒറ്റപ്പാലം- ഹംസ, സലീഖ. തൃത്താല- സുബൈദ, മമ്മിക്കുട്ടി, ആലത്തൂര്‍- എം.ചന്ദ്രന്‍, ചിറ്റൂര്‍- എന്‍.എന്‍.കൃഷ്ണദാസ്

കണ്ണൂര്‍: ജില്ലയില്‍ ഇ.പി. ജയരാജന്റെയും എം.വി ജയരാജന്റെയും പേര് ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്്റ്റിലുണ്ട്. എം.വി ജയരജന്‍ ധര്‍മ്മടത്തും ഇ.പി ജയരാജന്‍ മട്ടന്നൂരിലുമാണ്. പയ്യന്നൂര്‍: സി കൃഷ്ണന്‍, തലശ്ശേരി- ഇ നാരായണന്‍, കൂത്ത്പറമ്പ്-എന്‍.എം ശംസീര്‍, കല്യാശ്ശേരി- എം.പ്രകാശന്‍, അഴീക്കോട്-സി.കെ.പി പത്മനാഭന്‍.

കാസര്‍കോട്: തൃക്കരിപ്പൂര്‍-കെ കുഞ്ഞിക്കണ്ണന്‍, മഞ്ചേശ്വരം-സി.എച്ച് കുഞ്ഞമ്പു, ഉദുമ- എം രാജഗോപാലന്‍, ഇ പത്മാവതി, കാസര്‍കോട്- സ്വതന്ത്രന്‍.

എറണാകുളത്ത് സെബാസ്റ്റ്യന്‍ പോള്‍ ലിസ്റ്റില്‍

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ 10 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. എറണാകുളത്ത് ഡോ.സെബാസ്റ്റിയന്‍ പോളിന്റെ പേരും വൈപ്പിനില്‍ സിറ്റിങ് എം.എല്‍.എ എസ്.ശര്‍മയുടെ പേരുമാണ് നിര്‍ദേശിച്ചത്.

തൃപ്പൂണിത്തുറ-ഗോപി കോട്ടമുറിക്കല്‍, കൊച്ചി- എം.സി ജോസഫൈന്‍, പിറവം-എംജെ ജേക്കബ്, പറവൂര്‍-ബാബുപോള്‍, ആലുവ- എം.എ യൂസുഫ് എന്നിവരുടെ പേരും നിര്‍ദേശിച്ചു. നാല് സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Advertisement