Categories

ആലപ്പുഴയിലെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ വി.എസ് ഇല്ല

ആലപ്പുഴ: സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് തയാറാക്കിയ സ്ഥാനാര്‍ഥിപട്ടികയില്‍ വി.എസിന്റെ പേരില്ല. മന്ത്രിമാരായ ജി. സുധാകരന്റെയും തോമസ് ഐസക്കിന്റെയും പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. വി.എസ് മത്സരിക്കുമെന്ന് പ്രചരിച്ചിരുന്ന അമ്പലപ്പുഴയില്‍ ജി. സുധാകരനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ആലപ്പുഴയില്‍ തോമസ് ഐസക്കിനെയും ആരൂരില്‍ എ ആരിഫിനെയും കായംകുളത്ത് സി.കെ സദാശിവനെയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. നേരത്തെ വി.എസ്. മത്സരിക്കുമെന്ന പ്രചരിച്ചിരുന്ന പത്തനംതിട്ടയിലെ കോന്നി മണ്ഡലം സി.പി.ഐയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു.് റിപ്പോര്‍ട്ട് പട്ടിക ജില്ലാ കമ്മറ്റിക്ക് സമര്‍പ്പിച്ചു. ജില്ലാ കമ്മറ്റി അംഗീകരിച്ച ശേഷം സംസ്ഥാന നേതൃത്വത്തിന് കൈമാറും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.