എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്കുള്ള സ്വീകരണ ചടങ്ങിന് വി.എസ്സ് എത്തിയില്ല
എഡിറ്റര്‍
Wednesday 6th November 2013 6:32pm

vs-pinarayi

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ട സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവന്തപുരത്ത് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനനന്ദന്‍ പങ്കെടുത്തില്ല.

ക്ഷണിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ചടങ്ങില്‍ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന. വി. എസ് ചടങ്ങില്‍ പങ്കെടുത്തേക്കില്ല എന്ന തരത്തില്‍ ഇന്നലെ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നു.

തുടക്കം മുതല്‍ക്കു തന്നെ പാര്‍ട്ടി നിലപാടിന് വിപരീതമായിരുന്നു ലാവ്‌ലിന്‍ വിഷയത്തില്‍ വി.എസ് സ്വീകരിച്ചിരുന്നത്. ഇത് ഔദ്യോഗിക ചേരിയെ പലപ്പോഴും വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള തിരുവനന്തപുരം ജില്ലാ കമ്മറ്റിയൊരുക്കിയ ചടങ്ങിലേക്ക് വി.എസ്സിനെ ക്ഷണിക്കാതിരുന്നത് എന്നാണ് സൂചന.

സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.  എല്‍. ഡി.എഫ് കണന്‍വീനര്‍ വൈക്കം വിശ്വന്‍, പി.ബി അംഗം എം.എ. ബേബി, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.ഐ.യുടെ ഇസ്മായില്‍ എന്നിവരടക്കം എല്‍.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് വി.എസ്സിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായത്.

Advertisement