തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ ഭരണഘടനാപരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള പരാതി പിന്നീട് നല്‍കുമെന്ന് ഗവര്‍ണറെ കണ്ടശേഷം വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും. ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി അനുകൂല നിലപാട് പി.സി ജോര്‍ജ് സ്വീകരിച്ചതുകൊണ്ടാണ് ജോര്‍ജിനെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും വി.എസ് പറഞ്ഞു.

ജഡ്ജിയ്‌ക്കെതിരായി ജോര്‍ജ് പരാതി നല്‍കിയ കാര്യം വിഎസ് ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍പെടുത്തി. ഇന്നു രാവിലെയാണ് വി.എസ് രാജ്ഭവനിലെത്തി ഗവര്‍ണറോട് പരാതിപ്പെട്ടത.പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ ഹനീഫയ്‌ക്കെതിരെ പി. സി ജോര്‍ജ് പരാതി അയച്ചത്.