എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയുടെ ഫ്‌ളാറ്റ് കച്ചവടം പരിശോധിക്കണം: റവന്യൂമന്ത്രിക്ക് വി.എസിന്റെ കത്ത്
എഡിറ്റര്‍
Thursday 9th February 2017 3:49pm

vs

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഫ്‌ളാറ്റ് കച്ചവടം പരിശോധിക്കണമെന്ന്് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി.

ഫ്‌ളാറ്റ് നിര്‍മിച്ചത് വിലയ്ക്ക് വാങ്ങിയ ഭൂമിയിലാണോ എന്ന് സംശയമുണ്ടെന്നും വിലയക്ക് വാങ്ങിയതാണോ എന്ന കാര്യം ഒന്നുകൂടി ഉറപ്പുവരുത്തി സംശയം ദൂരീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണ്ടോ എന്ന് അറിയാനായി അന്വേഷണം നടത്തിയതില്‍ റവന്യൂമന്ത്രിയെ അഭിനന്ദനം അറിയിക്കുന്നതായും വി.എസ് കത്തില്‍ വ്യക്തമാക്കി.

ലോഅക്കാദമി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആ ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വി.എസ് റവന്യൂമന്ത്രിക്ക് ആദ്യം കത്ത് നല്‍കിയത്. തുടര്‍ന്നായിരുന്നു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

ലോ അക്കാദമി പ്രിന്‍സിപ്പില്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം നടത്തുന്നതിനിടെയായിരുന്നു ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണവും ഉയര്‍ന്നത്. ലോ അക്കാദമി ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നായിരുന്നു വി.എസിന്റെ ആരോപണം.

ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെ കുറിച്ചും ഭൂമി വിനിയോഗം സംബന്ധിച്ചും അന്വേഷണം വേണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ലോ അക്കാദമി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടേയും രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമില്ലെന്നും കോര്‍പ്പറേഷന്‍ നടത്തിയ അദാലത്തില്‍ കണ്ടെത്തിയിരുന്നു.

Advertisement