എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്ക് വി.എസിന്റെ കത്ത്: വിജിലന്‍സില്‍ സ്തംഭനം, ഇടപെടണമെന്നാവശ്യം
എഡിറ്റര്‍
Friday 3rd February 2017 7:49pm

vs


ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്മേല്‍ മുഖ്യമന്ത്രി നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വി.എസ് കത്ത് നല്‍കിയിരിക്കുന്നത്.


തിരുവനന്തപുരം: വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വി.എസ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.


Also read മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറിയുടെ കത്ത് പകപോക്കലാണെന്നാണ് വി.എസ് കത്തില്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ പോരിനിടെ വിജിലന്‍സില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രമമെന്നും വി.എസ് കത്തില്‍ പറയുന്നു. മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി പദ്മകുമാര്‍ ഐ.എ.എസിനെതിരെ ചീഫ് സെക്രട്ടറി നടപടിയെടുക്കാത്തതും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്മേല്‍ മുഖ്യമന്ത്രി നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് വി.എസ് കത്ത് നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്മേല്‍ പിണറായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരുന്നു.

ഉദ്യോഗസ്ഥര്‍ തമ്മില്‍ കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് അഴിമതി കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തിരിച്ചടിയാകുമെന്നും അതിനാല്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നുമാണ് വി.എസ് കത്തിലൂടെ ആവശ്യപ്പെടുന്നത്.

Advertisement